മംഗളൂരു സ്ഫോടന കേസ്; പ്രതിയ്ക്ക് തീവ്രവാദ ബന്ധം, നിർണായക വിവരങ്ങൾ പുറത്ത്

മംഗളൂരു: മംഗളൂരുവിൽ ഓട്ടോറിക്ഷയിൽ സ്ഫോടനം നടത്തിയ സംഭവത്തിൽ നിർണായക കണ്ടെത്തൽ. സ്‌ഫോടനം നടത്തിയയാൾ തീവ്രവാദക്കേസിൽ പോലീസ് തിരയുന്ന പ്രതിയാണെന്ന് സ്ഥിരീകരിച്ചു. തീർഥഹള്ളി സ്വദേശിയായ മുഹമ്മദ് ഷാരീഖ് (24) ആണ് മംഗളൂരുവിൽ സ്ഫോടനം നടത്തിയതെന്നാണ് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞത്.

സെപ്തംബർ മാസം മുതൽ ഇയാൾ ഒളിവിൽ കഴിഞ്ഞുവരികയാണ്. തീവ്രവാദസംഘടനയായ അൽഹിന്ദുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നയാളാണ് ഇയാൾ. പോലീസിന്റെ രേഖകളിൽ നിന്നാണ് ഓട്ടോറിക്ഷയിൽ സ്ഫോടനം നടത്തിയ യാത്രക്കാരൻ ഷാരീഖ് ആണെന്ന് തിരിച്ചറിഞ്ഞത്. പരിക്കേറ്റ് ചികിത്സയിലുള്ള പ്രതിയുടെ ചിത്രങ്ങൾ ബന്ധുക്കളും തിരിച്ചറിഞ്ഞിട്ടുണ്ട്. മംഗളൂരുവിലെ കെട്ടിടങ്ങളിൽ താലിബാനെയും ലഷ്‌കർ ഇ ത്വയ്ബയെയും പിന്തുണച്ചുള്ള ചുമരെഴുത്ത് നടത്തിയതിനാണ് മംഗളൂരു പോലീസ് ഷാരീഖിനെ അറസ്റ്റ് ചെയ്തത്. പിന്നീട് ഇയാൾ ജാമ്യത്തിലിറങ്ങി. ശിവമോഗയിലെ സംഘർഷവുമായി ബന്ധപ്പെട്ട കേസിലും ഇയാൾ പ്രതിപട്ടികയിൽ ഉൾപ്പെട്ടിരുന്നു.

ിന്റെ പേരിൽ ഷാരിഖിനെ 2020-ൽ അറസ്റ്റ് ചെയ്തിരുന്നു. യു.എ.പി.എയും ചുമത്തി. ഈ കേസിൽ പിന്നീട് ജാമ്യത്തിലിറങ്ങിയ പ്രതി അടുത്തിടെ ം പ്രതിയായി. ശിവമോഗയിൽ നടന്ന സംഘർഷത്തിൽ ഐ.എസ്. ബന്ധമുള്ള ചിലരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽനിന്ന് സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മുഹമ്മദ് ഷാരിഖ് ആണ് ബോംബ് നിർമാണത്തിലടക്കം ഇവർക്ക് പരിശീലനം നൽകിയതെന്ന് കണ്ടെത്തിയത്. കേസിൽ പ്രതിചേർത്തതോടെ ഇയാൾ വീട്ടിൽനിന്ന് മുങ്ങുകയും ഒളിവിൽ കഴിഞ്ഞുവരികയുമായിരുന്നു.

അതേസമയം, ഷാരിഖ് ഉപയോഗിച്ചിരുന്നത് വ്യാജ തിരിച്ചറിയിൽ രേഖകളായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. ‘പ്രേംരാജ് ഹുദഗി’ എന്നയാളുടെ പേരിലുള്ള ആധാർ കാർഡാണ് ഇയാൾ ഉപയോഗിച്ചിരുന്നത്.