സ്‌ക്രീന്‍ ലോക്ക് സംവിധാനവുമായി വാട്‌സ്ആപ്പ്‌

ഉപഭോക്താവിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സ്‌ക്രീന്‍ ലോക്ക് സംവിധാനം നടപ്പാക്കാനൊരുങ്ങി വാട്‌സ്ആപ്പ്. ഡെസ്‌ക്ടോപ്പില്‍ വാട്‌സ്ആപ്പ് ഉപയോഗിക്കുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുക. ഇതിലൂടെ, വാട്‌സ്ആപ്പ് ഉപയോഗിക്കുന്ന ഡിവൈസുകളിലേക്ക് അനധികൃതമായി പ്രവേശിക്കുന്നത് തടയാന്‍ സാധിക്കും.

സ്‌ക്രീന്‍ ലോക്ക് സംവിധാനത്തിനായി പാസ്വേഡുകളാണ് ഉപയോഗിക്കുക. പാസ്വേഡ് ടൈപ്പ് ചെയ്തതിനു ശേഷം സ്‌ക്രീന്‍ ലോക്ക് തുറന്ന് ആപ്പിലേക്ക് കടക്കാന്‍ സാധിക്കുന്ന തരത്തിലാണ് സുരക്ഷാ ക്രമീകരണം. ഓപ്ഷണലായാണ് ഈ ഫീച്ചര്‍ ഉള്‍ക്കൊള്ളിക്കുക.

അതിനാല്‍, ആവശ്യമുള്ള ഉപയോക്താക്കള്‍ക്ക് മാത്രം പാസ്വേഡുകള്‍ സെറ്റ് ചെയ്യാന്‍ സാധിക്കും. അതേസമയം, ഈ ഫീച്ചര്‍ എപ്പോള്‍ പുറത്തിറക്കുമെന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ കമ്ബനി പുറത്തുവിട്ടിട്ടില്ല.