ഓടുന്ന വാഹനത്തിൽവെച്ച് മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കൊച്ചിയിൽ ഓടുന്ന വാഹനത്തിൽവെച്ച് മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ്. സംഭവം ഞെട്ടിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

പെൺകുട്ടിക്ക് മതിയായ ചികിത്സ ഉറപ്പ് വരുത്താൻ നിർദേശം നൽകിയിട്ടുണ്ടെന്നും വീണാ ജോർജ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് നിലവിൽ നാലുപേർ പോലീസ് കസ്റ്റഡിയിലുണ്ട്. ഇവരുടെ അറസ്റ്റ് ഉടൻ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം. കൊടുങ്ങല്ലൂർ സ്വദേശികളായ മൂന്ന് യുവാക്കളും രാജസ്ഥാൻ സ്വദേശിയായ ഒരു യുവതിയുമാണ് എറണാകുളം സൗത്ത് പോലീസ് കസ്റ്റഡിയിലുള്ളത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

കൊച്ചിയിൽ പെൺകുട്ടിയെ കാറിൽ വെച്ച് കൂട്ട ബലാത്സംഗം ചെയ്ത സംഭവം ഞെട്ടിക്കുന്നതാണ്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. പെൺകുട്ടിക്ക് മതിയായ ചികിത്സ ഉറപ്പ് വരുത്താൻ നിർദേശം നൽകിയിട്ടുണ്ട്.