എപ്പോഴും എസിയിൽ ഇരിക്കുന്നവരുടെ ശ്രദ്ധയ്ക്ക്….

എപ്പോഴും എസിയിൽ ഇരിക്കുന്നവരാണോ നിങ്ങൾ. ഓഫീസിലോ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ സ്ഥിരമായി എസിയിൽ ഇരിക്കുന്നവർ സൂക്ഷിക്കണമെന്നും തുടർച്ചയായി എസി ഉപയോഗിച്ചാൽ ആസ്മയ്ക്കു കാരണമാകുമെന്നുമാണ്ആരോഗ്യ വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ്.

കാർപ്പറ്റുകളും എസി ഫിൽറ്ററുകളും കൃത്യമായ ഇടവേളകളിൽ ശുചിയാക്കേണ്ടത് അത്യാവശ്യമാണ്. ഇല്ലെങ്കിൽ വൈറസും ബാക്ടീരിയയും പൊടിപടലുങ്ങളുമൊക്കെ ആസ്മ ലക്ഷണമുള്ളവരുടെ രോഗം വർധിപ്പിക്കാൻ ഇടയാക്കും. ആസ്മ രോഗമുള്ളവരുടെ മുറിയിൽ അന്തരീക്ഷ ഊഷ്മാവ് ഏകദേശം 24 ഡിഗ്രിയായിരിക്കണമെന്നും അതിൽ കുറയുന്നത് അപകടമായേക്കാം എന്നും ആരോഗ്യ വിദഗ്ദ്ധർ പറയുന്നു.

ഇടയ്ക്കിടെ എസി വൃത്തിയാക്കിയില്ലെങ്കിൽ എസിയിലെ തണുത്ത വായുവിനൊപ്പം പൊടിപടലങ്ങളും അന്തരീക്ഷത്തിൽ കലരും. ശ്വസന സമയത്ത് ഈ പൊടിപടലങ്ങൾ ശരീരത്തിൽ പ്രവേശിക്കുകയും ഇത് രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കുകയും ചെയ്യുന്നു.

ഏറെ നേരം എസിയിൽ ഇരിക്കുന്നതു മൂലം ശുദ്ധവായു ശ്വസിക്കുന്നത് കുറയുന്നു. അത്തരമൊരു സാഹചര്യത്തിൽ പനി, ജലദോഷം തുടങ്ങിയ രോഗങ്ങൾ വരാനുള്ള സാധ്യതയും കൂടുതലാണ്.