തിരുവനന്തപുരം: തിരുവനന്തപുരം സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്പ്മെന്റിൽ കരാർ അടിസ്ഥാനത്തിൽ ബിസിനസ് അനലിസ്റ്റുകളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 30 വയസിൽ താഴെ പ്രായമുള്ള ബിരുദ ബരുദാനന്തരധാരികൾക്കാണ് അവസരം. താത്പര്യമുള്ളവർ നവംബർ 30 നു വൈകിട്ട് 5 നു മുമ്പായി hr@kcmd.in എന്ന email id യിൽ അപേക്ഷിക്കണം. വിശദവവിവരങ്ങൾക്ക് : www.kcmd.in.
അതേസമയം, തിരുവനന്തപുരത്തുള്ള ഭിന്നശേഷിക്കാർക്കായുള്ള നാഷണൽ കരിയർ സർവീസ് സെന്ററിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ഒരു കരിയർ അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. സോഷ്യൽ വർക്ക്, സോഷ്യോളജി, സൈക്കോളജി, ഡിസേബിലിറ്റീസ് സ്റ്റഡീസ് തുടങ്ങിയ വിഷയങ്ങളിൽ ബിദുദാനന്തരബിരുദമുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ അസിസ്റ്റന്റ് ഡയറക്ടർ ഓഫ് എംപ്ലോയ്മെന്റ്, നാഷണൽ കരിയർ സർവ്വീസ് സെന്റർ ഫോർ ഡിഫറന്റ്ലീ ഏബിൾഡ്, (ഗവൺമെന്റ് ഓഫ് ഇന്ത്യ, മിനിസ്ട്രി ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റ്), നാലാഞ്ചിറ, തിരുവനന്തപുരം – 695 015 എന്ന വിലാസത്തിൽ നവംബർ 25നുള്ളിൽ അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471 2531175/ 2530371.

