ഒളിംപ്യന്‍മാരായ എം സി മേരി കോം, പി വി സിന്ധു, ശിവ കേശവന്‍ എന്നിവരുള്‍പ്പെടെ 10 പ്രമുഖ കായികതാരങ്ങള്‍ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ(ഐഒഎ) അത്ലറ്റ്സ് കമ്മീഷന്‍ അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു. മീരാഭായ് ചാനു, ഗഗന്‍ നാരംഗ്, അചന്ത ശരത് കമാല്‍, റാണി രാംപാല്‍, ഭവാനി ദേവി, ബജ്റംഗ് ലാല്‍, ഓം പ്രകാശ് എന്നിവരാണ് ഉന്നത സമിതിയിലെ മറ്റ് ഏഴ് അംഗങ്ങള്‍. എതിര്‍ സ്ഥാനാര്‍ത്ഥികള്‍ ഇല്ലാതിരുന്നതിനാല്‍ നാമനിര്‍ദേശ പത്രിക നല്‍കിയവരെല്ലാം അത്ലറ്റസ് കമ്മീഷന്‍ അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടതായി റിട്ടേണിംഗ് ഓഫീസര്‍ ഉമേഷ് സിന്‍ഹ അറിയിച്ചു.
അതേസമയം, ഒളിംപിക്‌സിലെ ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വര്‍ണ്ണ മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്രയും മുന്‍ ഇന്ത്യയും ഹോക്കി ടീം ക്യാപ്റ്റന്‍ സര്‍ദാര്‍ സിംഗും യഥാക്രമം ഇന്റനാഷണല്‍ ഒളിമ്ബിക് കമ്മിറ്റിയുടെയും ഒളിമ്ബിക് കൗണ്‍സില്‍ ഓഫ് ഏഷ്യയുടെയും അനുബന്ധ സമിതിയിലെ അംഗങ്ങള്‍ എന്ന നിലയില്‍ 12 അംഗ അത്ല്റ്റ്‌സ് കമ്മീഷനില്‍ അംഗങ്ങളാകും.

