മെല്‍ബണ്‍: ടി20 ലോകകപ്പ് ഫൈനലില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇംഗ്ളണ്ട്. ബെന്‍ സ്റ്റോക്സിന്റെ ക്ഷമയോടെയുളള മികച്ച ഇന്നിംഗ്സാണ് (49 പന്തില്‍ പുറത്താകാതെ 52) ഒരോവര്‍ ബാക്കി നില്‍ക്കെ ഇംഗ്ളണ്ടിനെ ചാമ്ബ്യന്മാരാക്കിയത്.
അഞ്ച് വിക്കറ്റുകളുടെ നഷ്ടത്തിലാണ് ഇംഗ്ളണ്ട് വിജയലക്ഷ്യമായ 138ലെത്തിയത്. സ്റ്റോക്സിന് പുറമേ നായകന് ജോസ് ബട്ലര് (26), ഹാരി ബ്രൂക്ക് (20) എന്നിവരും നല്ല പ്രകടനം പുറത്തെടുത്തു. പാകിസ്ഥാന് വേണ്ടി ഹാരിസ് റൗഫ് 23 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ഷഹീന് അഫ്രീദി, ഷദബ് ഖാന്, മുഹമ്മദ് വസീം എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.
ടോസ് നേടി പാകിസ്ഥാനെ ബാറ്റിംഗിനയച്ച ഇംഗ്ളണ്ട് ക്യാപ്റ്റന്‍ ജോസ് ബട്ലറുടെ ഊഹം തെറ്റിയില്ല. വലിയ സ്കോര്‍ നേടാനാകാതെ പാകിസ്ഥാന് പോരാട്ടം 137ലൊതുങ്ങി. എട്ട് വിക്കറ്റുകള്‍ നഷ്ടമായ പാകിസ്ഥാന് വേണ്ടി നായകന് ബാബര്‍ അസം (28 പന്തില്‍ 32), ഷാന്‍ മസൂദ് (28 പന്തില്‍ 38), ശദാബ് ഖാന് (14 പന്തില്‍ 20) എന്നിവര്‍ മാത്രമാണ് അല്പമെങ്കിലും പൊരുതിയത്. നാല് ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ആദില്‍ റഷീദും ക്രിസ് ജോര്‍ദാനും രണ്ട് വീതം വിക്കറ്രുകള്‍ നേടി. ഓപ്പണര്‍ റിസ്വാന് (15), ഹാരിസ് (8), ഇഫ്തികര്‍ അഹ്മദ് (0), മുഹമ്മദ് നവാസ് (5), വസീം(4) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റര്‍മാര്‍.

