ദുബൈ: തെരഞ്ഞെടുപ്പ് സമയത്ത് പിന്തുണ തേടി വന്ന് ഒന്നരമണിക്കൂറോളം സംസാരിച്ച് പോയ സതീശന് ഇപ്പോള്‍ ഒരു സമുദായ സംഘടനയുടേയും പിന്തുണയിലല്ല ജയിച്ചതെന്ന് പറയുന്നത് ശരിയല്ലെന്നും ഇത് തിരുത്തിയില്ലെങ്കില്‍ സതീശന്റെ ഭാവിക്ക് ഗുണം ചെയ്യില്ലെന്നുമുള്ള ജി സുകുമാരന്‍ നായരുടെ പരാമര്‍ശത്തില്‍ മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്.
‘എല്ലാ മതവിഭാഗങ്ങളുടെയും അടുത്ത് പോകും. എന്‍ എസ് എസിനോട് അയിത്തമില്ല. തള്ളിപ്പറഞ്ഞിട്ടില്ല. എന്‍എസ്എസ് എല്ലാവരെയും കണ്ടിട്ടുണ്ട്. വര്‍ഗീയവാദികളുടെ വോട്ട് വേണ്ട എന്നേ പറഞ്ഞിട്ടുള്ളു. മാറ്റാരുടെയും വോട്ട് വേണ്ട എന്ന് പറഞ്ഞിട്ടില്ല. സമുദായ നേതാക്കള്‍ ഇരിക്കാന്‍ പറയുമ്ബോള്‍ രാഷ്ട്രീയ നേതാക്കള്‍ കിടക്കരുത് എന്നേ പറഞ്ഞിട്ടുള്ളു. ആരോടും അകല്‍ച്ചയില്ല എന്നതാണ് എന്റെ നിലപാട്. എല്ലാരേയും ചേര്‍ത്ത് നിര്‍ത്തും’- സതീശന് വ്യക്തമാക്കി.
അതേസമയം, പ്രവാസികളുടെ പ്രശ്നത്തിന് സംസ്ഥാന സര്‍ക്കാര്‍ വേണ്ടത്ര പരിഗണന നല്‍കുന്നില്ലെന്നും വി.ഡി സതീശന് ആരോപിച്ചു. കോവിഡ് കാരണം എത്ര പേര് തിരികെ വന്നു എന്ന കണക്ക് പോലും ഇല്ല. നോര്‍ക്ക നിഷ്ക്രിയമാണ്. ലോക കേരള സഭകളുടെ പ്രോഗ്രസ്സ് റിപ്പോര്‍ട്ട് എന്താണ്? പ്രവാസികളുടെ വിഷയം ചര്‍ച്ച ചെയ്യാന്‍ നിയമസഭ ഉണ്ടല്ലോ’- എന്നും അദ്ദേഹം ചോദിച്ചു.

