സ്റ്റോറേജ് പരിധി 1 ടിബി വരെ വര്‍ധിപ്പിച്ച് ഗൂഗിള്‍

ന്യൂയോര്‍ക്ക്: ഓരോ അക്കൗണ്ടിന്റെയും സ്റ്റോറേജ് പരിധി വര്‍ദ്ധിപ്പിച്ചതായി പ്രഖ്യാപിച്ച് ഗൂഗിള്‍. 1ടിബിയായാണ് ഗൂഗിള്‍ വര്‍ദ്ധിപ്പിച്ചത്. ഒരാളുടെ അക്കൗണ്ട് 1ടിബിയിലേക്ക് സുരക്ഷിതമായി അപ്‌ഗ്രേഡ് ചെയ്യുമെന്ന് ഗൂഗിള്‍ ഒരു ബ്ലോഗ് പോസ്റ്റില്‍ വെളിപ്പെടുത്തി.

ഫോട്ടോയും വിഡിയോയും മറ്റു ഫയലുകളും ഓണ്‍ലൈനില്‍ സൂക്ഷിക്കുന്ന ശീലം വ്യാപകമായതോടെ പലര്‍ക്കും സ്റ്റോറേജ് തികയാതെ വന്നിട്ടുണ്ട്. മതിയാകുന്നില്ല. ‘നിങ്ങളുടെ സ്റ്റോറേജ് പരിധി കഴിഞ്ഞിയിരിക്കുന്നു’ എന്ന മെസേജ് പലപ്പോഴായി കണ്ടുമടുത്ത ഉപഭോക്താക്കള്‍ക്ക് ഗൂഗിള്‍ നല്‍കുന്നത് പുതിയ അവസരമാണ്. ഗൂഗിള്‍ സേവനമായ വര്‍ക്ക്‌സ്‌പേസ് ഉപഭോക്താക്കള്‍ക്കായി നേരത്തെ ഗൂഗിള്‍ നല്‍കിയിരുന്ന സ്റ്റോറേജ് ശേഷി 15 ജിബിയായിരുന്നു.

അപ്ഗ്രേഡ് ശേഖരണ പരിധി ലഭിക്കാന്‍ പ്രത്യേകമായി ഒന്നും ചെയ്യേണ്ടതുമില്ല. ഞങ്ങള്‍ ഇത് അനുവദിക്കുന്ന മുറയ്ക്ക് ഓരോ അക്കൗണ്ടും അവയുടെ നിലവിലുള്ള 15 ജിബി സ്റ്റോറേജില്‍ നിന്ന് 1 ടിബിയിലേക്ക് സ്വയമേവ അപ്ഗ്രേഡ് ചെയ്യപ്പെടുമെന്ന് ഗൂഗിള്‍ ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചു. ചെറുകിട സംരംഭങ്ങള്‍ നടത്തുന്ന ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ഡോക്സ്, ഡേറ്റ, ഡിജിറ്റല്‍ അസറ്റുകള്‍ എന്നിവ സൂക്ഷിക്കാന്‍ കൂടുതല്‍ സ്റ്റോറേജ് ആവശ്യമാണെന്ന് ഗൂഗിള്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് സ്റ്റോറേജ് വിപുലീകരിക്കാന്‍ ഗൂഗിള്‍ തീരുമാനിച്ചത്.