നയന്താരയും വിഘ്നേഷ് ശിവനും വാടക ഗര്ഭധാരണനിയമം ലംഘിച്ചിട്ടില്ലെന്ന് തമിഴ്നാട് ആരോഗ്യവകുപ്പ് നേരത്തെ അറിയിച്ചിരുന്നു. എന്നാല്, ഗര്ഭധാരണം നടത്തിയ യുവതി നയന്താരയുടെ ബന്ധുവല്ലെന്നാണ് ഇപ്പോള് പുറത്തുവരുന്ന റിപ്പോര്ട്ടുകള്. വിവാഹിതയായ ഇവര്ക്ക് ഒരു കുട്ടിയുണ്ട്.
അതേസമയം, ഗര്ഭധാരണം നടത്തിയ യുവതിയുടെ ആരോഗ്യത്തെക്കുറിച്ചുള്ള വിവരങ്ങളും ആശുപത്രി അധികൃതരുടെ കൈയില് ഇല്ല. ഗര്ഭധാരണവുമായി ബന്ധപ്പെട്ട രേഖകള് കൃത്യമായി സൂക്ഷിക്കാതിരുന്ന സ്വകാര്യ ആശുപത്രി വലിയ വീഴ്ച വരുത്തിയെന്നും തമിഴ്നാട് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടി.
നയന്താരയും വിഘ്നേഷ് ശിവനും 2016 മാര്ച്ച് 11ന് നിയമപരമായി വിവാഹിതരായെന്നും വാടക ഗര്ഭധാരണത്തിന് വേണ്ട എല്ലാ നടപടി ക്രമങ്ങളും മാര്ഗ്ഗ നിര്ദ്ദേശങ്ങളും പാലിച്ചെന്നും റിപ്പോര്ട്ടിലുണ്ട്. വാടക ഗര്ഭധാരണത്തിന് ദമ്ബതികള് കാത്തിരിക്കേണ്ട കാലയളവ് പാലിച്ചിട്ടുണ്ട്. എല്ലാരേഖകളും ദമ്ബതികള് അന്വേഷണസമിതിയില് സമര്പ്പിച്ചിട്ടുണ്ട്.

