ഇൻസ്ട്രക്ടർ: വിമുക്തഭടന്മാർക്ക് അപേക്ഷിക്കാം

പാലക്കാട്: കേരള പോലീസ് വകുപ്പിന്റെ ഭാഗമായ ഇന്ത്യ റിസർവ് ബറ്റാലിയൻ കമാൻഡോ വിഭാഗത്തിൽ (അർബൻ കമാൻഡോസ്- അവഞ്ചേഴ്സ്) ഇൻസ്ട്രക്ടർ എന്ന നിലയിൽ ആറുമാസത്തെ കരാറടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നതിനായി സ്പെഷ്യൽ ഓപ്പറേഷൻ വിഭാഗത്തിൽ ജോലി ചെയ്ത് പരിചയമുള്ള ആർമി/പാരാമിലിട്ടറി ഫോഴ്സിലെ വിമുക്തഭടന്മാർക്ക് അപേക്ഷിക്കാം. നോട്ടിഫിക്കേഷൻ, തിരഞ്ഞെടുപ്പ് രീതി എന്നിവയ്ക്കായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻ ഡിപ്പാർട്ട്മെന്റിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://www.prd.kerala.gov.in സന്ദർശിക്കാം.

താത്പര്യമുള്ളവർ ബയോഡേറ്റ cmdtirb.pol@kerala.gov.in ൽ നൽകണം. അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ 31. ഫോൺ: 048723 28720, 9497996963.

അതേസമയം, വാണിയംകുളം ഗവ. ഐ.ടി.ഐയിൽ എംപ്ലോയബിലിറ്റി സ്‌കിൽ വിഷയത്തിൽ താത്ക്കാലികമായി ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ഏതെങ്കിലും വിഷയത്തിൽ എം.ബി.എ/ ബി.ബി.എ/ ബിരുദം/ ഡിപ്ലോമ ആണ് യോഗ്യത. എംപ്ലോബിലിറ്റി സ്‌കിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയം. ഇംഗ്ലീഷ്/ കമ്മ്യൂണിക്കേഷൻ സ്‌കിൽ, പ്ലസ് ടു/ ഡിപ്ലോമ തലത്തിൽ അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവ ഉണ്ടായിരിക്കണം. യോഗ്യരായവർ ഒക്ടോബർ 27 ന് രാവിലെ പത്തിന് ബന്ധപ്പെട്ട രേഖകൾ, പകർപ്പുകൾ സഹിതം എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 0466 2227744.