തീക്കളിയുമായി പ്രഭാസ് ആരാധകര്‍; തിയേറ്ററില്‍ പടക്കം പൊട്ടിച്ച് തീപ്പിടിത്തം

വിശാഖപട്ടണം: പ്രഭാസിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് നടന്ന ‘ബില്ല’ എന്ന ചിത്രത്തിന്റെ പ്രത്യേക ഷോയ്ക്ക് ഇടയില്‍ ആരാധകരുടെ ആവേശം കൈവിട്ടപ്പോള്‍ തീപിടിച്ചത് സിനിമ തിയേറ്ററിന്. ആന്ധ്രയിലെ കിഴക്കന്‍ ഗോദാവരി ജില്ലയിലെ താഡപള്ളിഗുഡെത്തെ തിയേറ്ററിലാണ് സംഭവം.

താഡപള്ളിഗുഡെത്തെ വെങ്കടരമണ തിയേറ്ററില്‍ പ്രഭാസിന്റെ ആരാധര്‍ക്ക് വേണ്ടിയാണ് അദ്ദേഹം അഭിനയിച്ച ബില്ല റീ റിലീസ് ചെയ്തത്. നായകന്റെ ഇന്‍ട്രോ സീന്‍ വന്നതോടെ ആവേശം മൂത്ത ആരാധകര്‍ സ്‌ക്രീനിന് മുന്നിലിട്ട് പടക്കം പൊട്ടിക്കുകയായിരുന്നു. എന്നാല്‍, തീ പടരുകയായിരുന്നു. ഇതോടെ തിയേറ്ററിലുള്ളവര്‍ ഓടി രക്ഷപ്പെട്ടു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.