എംഡിഎംഎയുമായി രണ്ട് പേര്‍ പിടിയില്‍; 250 ലേറെ വിദ്യാര്‍ത്ഥികളുടെ പേരുകളും എക്‌സൈസ് പിടിച്ചെടുത്തു

തൃശ്ശൂര്‍: കൈപ്പമംഗലത്ത് എംഡിഎംഎയുമായി ചെന്ത്രാപിനി സ്വദേശി ജിനേഷ്, കൈപ്പമംഗലം സ്വദേശി വിഷ്ണു എന്നിവര്‍ എക്‌സൈസിന്റെ പിടിയില്‍. 15.2 ഗ്രാം എംഡിഎംഎയാണ് ഇവരില്‍ നിന്ന് എക്‌സൈസ് പിടിച്ചെടുത്തത്. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

അതേസമയം, പ്രതികളുടെ കയ്യില്‍ നിന്നും പതിനേഴും 25 ഉം വയസ്സിന് ഇടയില്‍ പ്രായമുള്ള 250 ലേറെ വിദ്യാര്‍ത്ഥികളുടെ പേര് വിവരങ്ങള്‍ എക്‌സൈസ് കണ്ടെടുത്തു. കടമായി ലഹരി നല്‍കിയവരുടെ ലിസ്റ്റാണിതെന്നും ഇവരെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വിമുക്തി പരിപാടിയുടെ ഭാഗമായി ലിസ്റ്റിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും കണ്ടെത്തുമെന്നും ലഹരിമുക്തമാക്കുമെന്നും എക്‌സൈസ് വകുപ്പ് വ്യക്തമാക്കി.