തിരുവനന്തപുരം: കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ നവംബര് 15ന് ഗതാഗതത്തിനായി തുറന്നു കൊടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. മേല്പ്പാലത്തിന്റെ നിര്മാണ പുരോഗതി വിലയിരുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിലെ ഏറ്റവും വലിയ ആകാശപാതയാണ് ഈ 2.72 കിലോമീറ്റര് ദൈര്ഘ്യമുള്ള മേല്പ്പാലം. രണ്ട് വര്ഷം കൊണ്ട് നിര്മാണം പൂര്ത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്, കൊവിഡ് പ്രതിസന്ധികള് കാരണം നിര്മ്മാണം ഇഴയുകയായിരുന്നു. കഴിഞ്ഞ തവണ നിര്മാണ പുരോഗതി വിലയിരുത്താനെത്തിയപ്പോള് കേരളപ്പിറവി ദിനത്തില് എലിവേറ്റര് തുറന്നു കൊടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പ്രഖ്യാപിച്ചിരുന്നു.

