ഖര്‍ഗെ തന്നെ; റിമോര്‍ട്ട് കണ്‍ട്രോളായിരിക്കുമെന്ന വിമര്‍ശനം ഖര്‍ഗയെ അപമാനിക്കാന്‍ വേണ്ടിയെന്നും രമേശ് ചെന്നിത്തല

ന്യൂഡല്‍ഹി: ചിന്തന്‍ ശിബിരത്തിലെടുത്ത തീരുമാനങ്ങള്‍ നടപ്പാക്കുകയാണ് കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷനായെത്തുന്ന മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ പ്രധാന ഉത്തരവാദിത്വമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. റിമോര്‍ട്ട് കണ്‍ട്രോളായിരിക്കുമെന്ന വിമര്‍ശനം ഖര്‍ഗയെ അപമാനിക്കാന്‍ വേണ്ടിയാണ്. ഗാന്ധി കുടുംബത്തെ അങ്ങനെ ക്രമക്കേട് ഉണ്ടായോ എന്നും തനിക്കറിയില്ല. അത് പരിശോധിക്കേണ്ടത് മധുസൂദന്‍ മിസ്ത്രിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. ഉച്ചക്ക് ശേഷമാണ് ഫലപ്രഖ്യാപനം. ഖര്‍ഗെയുടെ വിജയം നേതൃത്വം ഉറപ്പിച്ചു കഴിഞ്ഞിരിക്കുകയാണ്.

എന്നാല്‍, 1000ല്‍ അധികം വോട്ടുനേടി ശക്തി കാട്ടാന്‍ ആകുമെന്നാണ് തരൂര്‍ പക്ഷത്തിന്റെ പ്രതീക്ഷ. പോളിംഗില്‍ വ്യാപക ക്രമക്കേട് നടന്നെന്ന് തരൂര്‍ പരാതി നല്‍കി. ഉത്തര്‍പ്രദേശിലെയും തെലങ്കാനയിലെയും വോട്ടുകള്‍ എണ്ണരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പല സംസ്ഥാനങ്ങളിലെയും ബാലറ്റ് പെട്ടികള്‍ എഐസിസിയില്‍ എത്തിക്കാന്‍ വൈകി എന്നും പരാതിയുണ്ട്.