എണ്‍പതുകള്‍ കടക്കുമ്പോഴും വാര്‍ധക്യം ബാധിക്കാത്ത അഭിനയവും പ്രകടനവുമായി ബിഗ് ബി എങ്ങും സജീവമാണ്. 1942 ഒക്ടോബര്‍ 11ന് പ്രശസ്ത കവി ഹരിവംശ് റായ് ബച്ചന്റെ മകനായാണു അമിതാഭ് ബച്ചന് ജനിക്കുന്നത്. ആദ്യപുത്രനു പിതാവ് കണ്ടുവച്ച പേര് ഇന്‍ക്വിലാബ് എന്നാല്‍, അമ്മ വിളിച്ചതു മുന്നയെന്ന്. ഹരിവംശ് റായിയുടെ സുഹൃത്ത് കവി സുമിത്രാനന്ദന്‍ അമിതാഭ് എന്ന പേര് നിര്‍ദേശിച്ചു. നിലയ്ക്കാത്ത ശോഭയെന്ന് അര്‍ഥമുള്ള പേര് പിന്നീട് അര്‍ത്ഥവത്തായി.
ഉത്തരാഖണ്ഡിലുള്ള നൈനിറ്റാളിലെ ഷെര്‍വുഡ് കോളജില്‍ നാടകം അവതരിപ്പിച്ചാണ് ബച്ചന്റെ അഭിനയജീവിതം തുടങ്ങുന്നത്. ഡല്‍ഹിയിലെ കോളജ് വിദ്യാഭ്യാസത്തിനു ശേഷം ആകാശവാണിയില്‍ അനൗണ്‍സറുടെ ജോലിക്കു ശ്രമിച്ചെങ്കിലും ശബ്ദവും ഉച്ചാരണവും പ്രക്ഷേപണയോഗ്യമല്ല എന്ന വിലയിരുത്തലില്‍ പരാജയപ്പെട്ടു. 1962ല്‍ ഐസിഐ കമ്പനിയിലേക്കു നടന്ന അഭിമുഖത്തിലും പരാജയപ്പെട്ടു. 500 രൂപ ശമ്പളത്തില്‍ ബേഡ് ആന്‍ഡ് കമ്പനിയില്‍ ലഭിച്ച ജോലിയാണ് ബച്ചന്റെ ജീവിതത്തിലെ ആദ്യജോലി. നല്ല ശബ്ദമല്ല എന്ന് ആകാശവാണി ഉദ്യോഗസ്ഥരുടെ പഴികേട്ട ബച്ചന്റെ ശബ്ദമാണ് പിന്നീട് 1969ല്‍ ഇതിഹാസ സംവിധായകന് മൃണാള്‍ സെന്‍ സംവിധാനം ചെയ്ത ഭുവന്‍ഷോമെ എന്ന സിനിമയില്‍ പശ്ചാത്തല വിവരണം ഒരുക്കിയത്. (പിന്നീട് സത്യജിത് റേയുടെ സിനിമകള്‍ക്കും ശബ്ദം നല്കി). 1969ല്‍ സാഥ് ഹിന്ദുസ്ഥാനിയില്‍ വേഷമിട്ടുകൊണ്ട് സിനിമയില്‍ അരങ്ങേറ്റം. പിന്നീട് ഇരുനൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചു. പ്രകാശ് മെഹ്റയുടെ സഞ്ജീര്‍ (1973) എന്ന സിനിമയില്‍ നെഗറ്റീവ് ടച്ചുള്ള നായകകഥാപാത്രം ധൈര്യപൂര്‍വം ബച്ചന് ഏറ്റെടുത്തത് ആസ്വാദകരുടെ മനസില്‍ ഇടം നേടി.
1973ലാമ് ജയഭാദുരിയുമായുള്ള വിവാഹം നടക്കുന്നത്. രാജ്യസഭയിലേക്കു ബച്ചനെ അയയ്ക്കണമെന്ന രാജീവ് ഗാന്ധിയുടെ ആവശ്യം പ്രധാനമന്ത്രി ഇന്ദിരാഗാന്ധി നിരസിച്ചിരുന്നു. ബച്ചന് അഭിനയരംഗത്ത് ഉറച്ചുനില്ക്കട്ടെ എന്നായിരുന്നു ഇന്ദിരയുടെ അഭിപ്രായം. പിന്നീട് തിരഞ്ഞെടുപ്പിലൂടെ ലോക്സഭയിലെത്തുകയായിരുന്നു.

