എഴുപത്തഞ്ച് വർഷത്തിന് ശേഷം രാജ്യത്തിന്റെ അമൃത് മോഷ്ടിച്ച രാക്ഷസന്മാരാണ് ബിജെപി; സീതാറാം യെച്ചൂരി

ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിനും ബിജെപിയ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. എഴുപത്തഞ്ച് വർഷത്തിന് ശേഷം രാജ്യത്തിന്റെ അമൃത് മോഷ്ടിച്ച രാക്ഷസന്മാരാണ് ബിജെപിയെന്ന് അദ്ദേഹം വിമർശിച്ചു. ഐഎൻഎൽഡി നേതാവും മുൻ ഹരിയാന മുഖ്യമന്ത്രിയുമായ ഓംപ്രകാശ് ചൗട്ടാലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിപക്ഷ മഹാറാലിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

റെയിൽവേ ഉൾപ്പെടെ എല്ലാം വിറ്റഴിച്ച് മോദി സർക്കാർ രാജ്യത്തെ കൊള്ളയടിക്കുകയാണ്. മോദി സർക്കാരിനെ താഴെ ഇറക്കണം. രാജ്യത്തെ രക്ഷിക്കാൻ എല്ലാവരും ഒന്നിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

കോൺഗ്രസ് ഉൾപ്പെടെയുള്ള എല്ലാ പാർട്ടികളും ഒന്നിക്കണം. കേരളത്തിൽ ബിജെപിക്ക് ജയിക്കാൻ അവസരം നൽകില്ല. ബിജെപിയെ ജയിക്കാൻ കേരളത്തിലെ ജനങ്ങൾ അനുവദിക്കില്ല. അക്കാര്യത്തിൽ കേരളം രാജ്യത്തിന് മാതൃകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹിന്ദുവും മുസ്ലിമും തമ്മിൽ ഇന്ത്യയിൽ ഒരു വൈരവും ഇല്ല. ഗാന്ധിജി എല്ലാവർക്കുമായാണ് പോരാടിയതെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.