തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ സംസ്ഥാനത്തുണ്ടായ വ്യാപക ആക്രമം തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
കഴിഞ്ഞ ദിവസം കേരളത്തിൽ കറുത്ത ദിനമായിരുന്നു. കേരളത്തിൽ മാത്രം ഹർത്താലും ആക്രമണവും നടന്നു. സംസ്ഥാന സർക്കാർ ഇതിന് മറുപടി പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സിപിഎമ്മിന് പിഎഫ്ഐയുടെ പിന്തുണ കിട്ടുന്നു. ഇരുവരും പരസ്പരം സഹായിക്കുന്നു. സിപിഎം എം പി, എൻഐഎ നടപടികളെ എതിർത്തുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പോപ്പുലർ ഫ്രണ്ടിന് തീവ്രവാദ ശക്തികളുമായി ബന്ധമുണ്ട്. ഏറ്റവും അധികം തീവ്രവാദികളെ റിക്രൂട്ട് ചെയ്യുന്ന സ്ഥലം ആയി കേരളം മാറുന്നു. വൻ തുക അവർക്ക് വരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്രമിക്കാൻ ഇവർ പദ്ധതിയിട്ടുവെന്ന് ഇ ഡി വ്യക്തമാക്കിയിട്ടുണ്ട്. ഭീകരാക്രമണം മോദി അടിച്ചമർത്തി. രാഹുൽ ഗാന്ധി പോപ്പുലർ ഫ്രണ്ടിന്റെ പേരെടുത്തു പറയാൻ തയാറാവുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

