രണ്ടരക്കോടി കുടിശ്ശിക; കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ വൈദ്യുതിബന്ധം വിച്ഛേദിച്ച് കെഎസ്ഇബി

രണ്ടരക്കോടി രൂപ കുടിശ്ശിക ഉള്ളതിനാല്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ വൈദ്യുതിബന്ധം കെഎസ്ഇബി വിച്ഛേദിച്ചു. ഈ മാസം 28ന് ഇന്ത്യ-ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് മത്സരം നടക്കാനിരിക്കെയാണ് നടപടി. നാല് ദിവസമായി സ്റ്റേഡിയത്തില്‍ വൈദ്യുതിയില്ല.

അതേസമയം, വാട്ടര്‍ അതോറിറ്റിയും കണക്ഷന്‍ റദ്ദാക്കുമെന്ന് അറിയിച്ചതായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സാജന്‍ കെ വര്‍ഗീസ് അറിയിച്ചു. ജനറേറ്ററിലാണ് സ്റ്റേഡിയത്തിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനമെന്നും 2.85 കോടി രൂപ കോര്‍പ്പറേഷന് കുടിശ്ശികയുണ്ടെന്നും അദ്ദേഹം സ്ഥിരീകരിച്ചു. കെ.എസ്.ഇ.ബിക്ക് 2.36 കോടി നല്‍കാനുണ്ടെന്നും പറഞ്ഞു. വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കെ.സി.എ സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. കായികമന്ത്രിയുമായും സംസാരിച്ചു.