ബംഗളൂരു ഗതാഗതക്കുരുക്ക് അവസാനിപ്പിക്കാന്‍ ‘സ്കൈ ബസ്’ എന്ന ആശയം മുന്നോട്ടുവെച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. പദ്ധതിയെക്കുറിച്ച് പ്രാഥമിക പഠനം നടത്താന്‍ ഏജന്‍സിയെ നിയോഗിക്കാമെന്നും കേന്ദ്രത്തിന്റെ സാമ്പത്തിക സഹായം ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. ഗതാഗത വികസനം സംബന്ധിച്ച ദേശീയ ശില്‍പശാലയ്ക്കിടെയാണ് ആശയം കേന്ദ്രമന്ത്രി അവതരിപ്പിച്ചത്. കുറഞ്ഞത് ഒരുലക്ഷം പേരെങ്കിലും സ്കൈ ബസില്‍ യാത്ര ചെയ്താല്‍ റോഡിലെ ഗതാഗതക്കുരുക്ക് ഇല്ലാതാകുമെന്നാണ് വിലയിരുത്തല്‍.
അതേസമയം, പുതിയ റോഡുകള്‍ നിര്‍മിക്കുന്നതിനെ അപേക്ഷിച്ച് കുറഞ്ഞ സ്ഥലം ഏറ്റെടുത്താന്‍ മതിയാകുമെന്നതാണ് സ്കൈ ബസ് പദ്ധതിയുടെ പ്രധാന ഗുണം. നിലവില്‍ സിങ്കപ്പൂര്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ വിജയകരമായി ‘സ്കൈബസുകള്‍’ പ്രവര്‍ത്തിക്കുന്നുണ്ട്.
സ്കൈ ബസ് പദ്ധതി നടപ്പാക്കണമെന്ന് നേരത്തേയും ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍, ഇതിനുവേണ്ട ചെലവ് താങ്ങാന്‍ സംസ്ഥാനത്തിന് കഴിയില്ലെന്ന നിലപാടിലായിരുന്നു സംസ്ഥാന സര്‍ക്കാര്‍. മെട്രോ ട്രെയിനില്‍ നിന്ന് വ്യത്യസ്തമായി പാലത്തിന് അടിയിലൂടെയാണ് സ്കൈ ബസുകള്‍ സര്‍വീസ് നടത്തുക.

