ഡയ്മണ്ട് ലീഗില്‍ നീരജിന്റെ സുവര്‍ണ ത്രോ

സൂറിച്ച്: ഡയ്മണ്ട് ലീഗ് ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രക്ക് സുവര്‍ണ നേട്ടം. സൂറിച്ചില്‍ നടന്ന ഫൈനലില്‍ 88.44 മീറ്റര്‍ എറിഞ്ഞാണ് നീരജ് സ്വര്‍ണം നേടിയത്.

ഡയ്മണ്ട് ലീഗില്‍ സ്വര്‍ണം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് നീരജ്. സീസണില്‍ മികച്ച ഫോമിലുള്ള നീരജ് ചോപ്രയുടെ ഈ വര്‍ഷത്തെ മികച്ച ദൂരങ്ങളില്‍ ഒന്നാണ് ഡയ്മണ്ട് ലീഗില്‍ കുറിച്ചത്.