ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തിനിടയില്‍ ഇന്ത്യന്‍ കാണികള്‍ അതിക്രമം കാണിച്ചതിനെ തുടര്‍ന്ന് ആള് ഇന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് 18,000 യു.എസ് ഡോളര്‍ പിഴയിട്ട് ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍. പിഴയില്‍ 13,500 ഡോളര്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ കുറ്റം ആവര്‍ത്തിച്ചാല്‍ മാത്രം നല്‍കേണ്ട തുകയാണ്.
ജൂണില്‍ കൊല്‍ക്കത്തയില്‍ വെച്ച് അഫ്ഗാനിസ്ഥാനും ഹോങ്കോങ്ങിനുമെതിരെ ഇന്ത്യ യോഗ്യതാ മത്സരങ്ങള്‍ കളിച്ചിരുന്നു. ഇതിനിടയിലാണ് നടപടിക്ക് ആസ്പദമായ സംഭവങ്ങളുണ്ടായത്. ഇന്ത്യന്‍ കാണി നിയന്ത്രിത മേഖലയിലേക്ക് കയറിയതടക്കമുള്ള സംഭവങ്ങളെ തുടര്‍ന്ന് എ.എഫ്.സിയുടെ ഡിസിപ്ലിനറി ആന്‍ഡ് എത്തിക്സ് കമ്മിറ്റി പിഴ വിധിക്കുകയായിരുന്നു. ജൂണ്‍ 11ന് സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ അഫ്ഗാനെതിരെയും ജൂണ്‍ 14ന് ഹോങ്കോങ്ങിനെതിരെയുമാണ് ഇന്ത്യയുടെ മത്സരങ്ങള്‍ നടന്നത്.

