ഫോട്ടോഷൂട്ട് വിവാദം; നടന്‍ രണ്‍വീര്‍ സിംഗ് പൊലീസ് സ്റ്റേഷനില്‍ ഹാജരായി

സമൂഹ മാധ്യമങ്ങളില്‍ നഗ്ന ചിത്രങ്ങള്‍ പങ്കുവെച്ച കേസില്‍ നടന്‍ രണ്‍വീര്‍ സിംഗ് പൊലീസ് സ്റ്റേഷനില്‍ ഹാജരാവുകയും നടന്റെ മൊഴി രേഖപ്പടുത്തകയും ചെയ്തു. പല തവണ പൊലീസ് നോട്ടീസ് അയച്ചതിനെ തുടര്‍ന്നാണ് ഇന്നലെ രണ്‍വീര്‍ സിംഗ് ഹാജരായത്.

അടുത്തിടെ രണ്‍വീര്‍ നഗ്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത് വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. എന്‍ജിഒ ഭാരവാഹിയും, ഒരു ഒരു വനിതാ അഭിഭാഷകയുമാണ് രണ്‍വീര്‍ സിങിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്.

അതേസമയം, വിഷയത്തില്‍ നടനെ പിന്തുണച്ചും വിമര്‍ശിച്ചും പലരും രംഗത്തെത്തി. ഒരു സ്ത്രീയാണ് ഇത്തരത്തില്‍ ഫോട്ടോഷൂട്ട് നടത്തിയതെങ്കില്‍ നിങ്ങളുടെ മനോഭാവം ഇങ്ങനെയായിരിക്കുമോ എന്ന് ചോദിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും ബംഗാളി നടിയുമായ മിമി ചക്രവര്‍ത്തിയും രംഗത്തെത്തിയിരുന്നു.