നല്ല ജീവിതത്തിന് എപ്പോഴും ആരോഗ്യത്തോടെ ഇരിക്കേണ്ടത് അത്യാവശ്യമാണ്. ഭക്ഷണ രീതിയിൽ കുറച്ച് ശ്രദ്ധ പുലർത്തിയാൽ നമുക്ക് ആരോഗ്യത്തോടെ ഇരിക്കാൻ കഴിയും. ഇതിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
പത്രക്കടലാസിൽ പൊതിഞ്ഞ ഭക്ഷണം കഴിക്കുന്നതും കാർഡ് ബോർഡ് പെട്ടിക്കുള്ളിൽ ഭക്ഷണം പായ്ക്ക് ചെയ്തു വാങ്ങുന്നതും അപകടകരമാണ്. അതിനാൽ ഇത് ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. എണ്ണപ്പലഹാരം കഴിക്കുമ്പോൾ പത്രക്കടലാസിൽ കൈ തുടയ്ക്കുന്ന ശീലവും ചിലർക്കുണ്ട്. ഇത് ഒരിക്കലും നല്ലതല്ലെന്നും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
വളരെ വൃത്തിയായി പാചകം ചെയ്ത ഭക്ഷണം പോലും ഇങ്ങനെ നൽകിയാൽ വിഷമാകുമെന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. ഇലയിൽ പൊതിഞ്ഞ ശേഷം ഭഷണം പേപ്പർ ഉപയോഗിച്ച് പൊതിയാറുണ്ടെങ്കിലും ഇല കീറി ഭക്ഷണം പത്രത്തിൽ മുട്ടുന്നതും ആരോഗ്യത്തിന് നല്ലതല്ല.

