ഗൂഗിള്‍ മാപ്സ് വഴി നിങ്ങളുടെ തത്സമയ ലൊക്കേഷന്‍ നേരിട്ട് പങ്കിടുകയാണെങ്കില്‍, സ്വീകര്‍ത്താക്കള്‍ക്ക് നിങ്ങള്‍ തത്സമയം എവിടെയാണെന്ന് കാണാന്‍ മാത്രമല്ല, നടത്തം, ഇരുചക്ര വാഹനങ്ങള്‍ അല്ലെങ്കില്‍ ഡ്രൈവിംഗ് വഴി നിങ്ങളുടെ ലൊക്കേഷനിലേക്ക് നേരിട്ട് നാവിഗേഷന്‍ ആരംഭിക്കാന്‍ സാധിക്കും. നിങ്ങള്‍ ക്ഷണിച്ചിട്ടുള്ള ആര്‍ക്കും ലക്ഷ്യസ്ഥാനത്ത് എത്തുന്നത് ഇതു വഴി എളുപ്പമാകുന്നു.
ഗൂഗിള്‍ മാപ്സില്‍ നിങ്ങളുടെ തത്സമയ ലൊക്കേഷന്‍ എങ്ങനെ പങ്കിടാമെന്ന് നോക്കാം…
സ്റ്റെപ്പ് 1: നിങ്ങളുടെ തത്സമയ ലൊക്കേഷന്‍ പങ്കിടാന്‍, ആദ്യം നിങ്ങളുടെ ലൊക്കേഷന്‍ ടോഗിള്‍ ഓണാക്കക ശേഷം ഗൂഗിള്‍ മാപ്പ് തുറക്കുക. ആപ്പിന്റെ പ്രധാന സ്ക്രീനില്‍, ചുവടെയുള്ള ചിത്രത്തില്‍ കാണിച്ചിരിക്കുന്നതുപോലെ ‘മൈ ലൊക്കേഷന്‍’ ബട്ടണ്‍ കണ്ടെത്തുക. ഇത് നിങ്ങളുടെ കൃത്യമായ ലൊക്കേഷനിലേക്ക് മാപ്പിനെ കൊണ്ടുവരും, അത് ഒരു നീല ഡോട്ട് ഉപയോഗിച്ചാണ് കാണിക്കുന്നത്.
സ്റ്റെപ്പ് 2: മുകളില്‍ വലതുവശത്തുള്ള നിങ്ങളുടെ പ്രൊഫൈല്‍ ചിത്രത്തില്‍ ക്ലിക്കുചെയ്ത് നിങ്ങളുടെ പ്രൊഫൈലിലേക്ക് പോയി ‘ലൊക്കേഷന്‍-ഷെയറിംഗ്’ തിരഞ്ഞെടുക്കുക. സ്ക്രീനില്‍ ഒരു നീല ‘ന്യു ഷെയര്‍’ ബട്ടണ്‍ പോപ്പ് അപ്പ് നിങ്ങള്‍ കാണും. തുടര്‍ന്നുള്ള സ്ക്രീനില്‍, നിങ്ങളുടെ തത്സമയ ലൊക്കേഷനായി 15 മിനിറ്റ് മുതല്‍ ഒരു ദിവസം വരെ ഒരു ടൈമര്‍ സജ്ജീകരിക്കാന്‍ നിങ്ങള്‍ക്ക് കഴിയും.
സ്റ്റെപ്പ് 3: നിങ്ങളുടെ വാട്സാപ്പ് കോണ്ടാക്റ്റുകള്ക്കോ മറ്റ് ഉപയോക്താക്കള്‍ക്കോ ഒരു പ്രത്യേക കമ്മ്യൂണിക്കേഷന്‍ പ്ലാറ്റ്ഫോമില്‍ ഈ ലൈവ് ലൊക്കേഷന്‍ അയയ്ക്കാന്‍ കഴിയുന്ന ഒരു ഷെയറിംഗ് വിന്‍ഡോ ഇതിന് ചുവടെ നിങ്ങള്‍ കാണും.
നിങ്ങളില്‍ നിന്ന് ഈ ലിങ്ക് ലഭിക്കുന്ന ആര്‍ക്കും അവരുടെ ഗൂഗിള്‍ മാപ്സ് ആപ്പില്‍ നിങ്ങളെ തത്സമയം ട്രാക്ക് ചെയ്യാനാകും, കൂടാതെ ‘ഡയറക്ഷന്‍’ ഓപ്ഷനില്‍ ക്ലിക്കുചെയ്ത് നിങ്ങളിലേക്ക് നാവിഗേറ്റ് ചെയ്യാനും കഴിയും.

