കണ്ണൂര്‍: സംസ്ഥാനത്ത് 12-14 വയസ്സുള്ളവരില്‍ പകുതിപേരും കോവിഡ് പ്രതിരോധത്തിനുള്ള കോര്‍ബി വാക്‌സിന്റെ രണ്ടാം ഡോസ് എടുത്തിട്ടില്ലെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. രണ്ട് ഡോസും സ്വീകരിച്ചവരില്‍ ആലപ്പുഴയാണ് മുന്നില്‍. മലപ്പുറമാണ് ഏറ്റവും പിറകിലുള്ള ജില്ല. കോവിഡ് കുറഞ്ഞുവെന്ന ധാരണ രക്ഷിതാക്കള്‍ക്കുണ്ടായതാണ് വാക്‌സിനേഷനോട് വിമുഖത കാണിക്കാനുള്ള പ്രധാന കാരണം.
അതേസമയം, കുട്ടികള്‍ക്ക് 20 ഡോസ് വയല്‍ ആണ് ഒന്നിലുണ്ടാവുക. ഒരുകേന്ദ്രത്തില്‍ 5-6 കുട്ടികള്‍ മാത്രം വരുമ്പോള്‍ അത് പൊട്ടിച്ച് നല്‍കേണ്ടി വരും. ബാക്കിയുള്ളത് പാഴാവുകയും ചെയ്യും. എന്നാല്‍, 18 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ 88.50 ശതമാനത്തിന് മുകളില്‍ എടുത്തുകഴിഞ്ഞു.
എത്രപേര്‍ വാക്‌സിനെടുക്കാന്‍ ബാക്കിയുണ്ടെന്ന് മനസ്സിലാക്കാനും എടുപ്പിക്കാനുമായി എല്ലാ സ്‌കൂളുകളിലും ഒരാളെ (നോഡല്‍ പേഴ്സണ്‍) വിദ്യാഭ്യാസവകുപ്പിന്റെ നേതൃത്വത്തില്‍ വെക്കും.
12-14 വയസ്സുള്ളവര്‍ക്കുള്ള കോര്‍ബി വാക്‌സിന്‍ ലക്ഷ്യം- 10.11 ലക്ഷം കുട്ടികള്‍
ഒന്നാംഡോസ് എടുത്തവര്‍- 7.11 ലക്ഷം (ബാക്കി-മൂന്നുലക്ഷംപേര്‍)
രണ്ടാംഡോസ് എടുത്തവര്‍-3.61 ലക്ഷം (ബാക്കി- 6.50 ലക്ഷം പേര്‍)

