ക്രിമിനൽ ഗൂഢാലോചനയാണ് സ്വപ്ന നടത്തിയത്; ഹൈക്കോടതിയിൽ നിലപാടറിയിച്ച് സംസ്ഥാന സർക്കാർ

കൊച്ചി: സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെതിരെ ഹൈക്കോടതിയിൽ നിലപാടറിയിച്ച് സംസ്ഥാന സർക്കാർ. സ്വപ്ന സുരേഷ് ഗൂഢാലോചന നടത്തിയെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി. ക്രിമിനൽ ഗൂഢാലോചനയാണ് സ്വപ്ന നടത്തിയതെന്നാണ് സർക്കാർ അറിയിച്ചത്.

അപകീർത്തികരമായ പരാമർശങ്ങളാണ് മുഖ്യമന്ത്രിയടക്കമുള്ളവർക്കെതിരെ സ്വപ്ന നടത്തിയത്. സ്വപ്ന ഗൂഢാലോചന നടത്തിയത് സ്ഥിരീകരിക്കുന്ന തെളിവുകളുണ്ടന്നും സർക്കാർ വ്യക്തമാക്കി. മുഖ്യമന്ത്രിയ്ക്ക് എതിരെ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് സമർപ്പിച്ച ഹർജിയിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. ഹർജി അടുത്ത ആഴ്ച പരിഗണിക്കാൻ മാറ്റി.

അതേസമയം, കേസുമായി ബന്ധപ്പെട്ട് സ്വപ്നയെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. എന്നാൽ താൻ നൽകിയ രഹസ്യമൊഴിയുടെ വിവരങ്ങളാണ് ഈ ചോദ്യം ചെയ്യലിലും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതെന്ന് വിശദീകരിച്ചു.