കേപ്ടൗൺ: ദക്ഷിണാഫ്രിക്കയിലെ ബാറിൽ വെടിവെപ്പ്. പീറ്റർമാരിസ്ബർഗിലെ ബാറിലാണ് വെടിവെപ്പുണ്ടായത്. ആക്രമണത്തിൽ 15 പേരാണ് കൊല്ലപ്പെട്ടത്. എട്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഇവരിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. സൊവെറ്റോ ടൗണിൽ പ്രവർത്തിക്കുന്ന ബാറിലാണ് വെടിവെപ്പുണ്ടായത്. ഒരുകൂട്ടം പുരുഷന്മാരാണ് ബാറിലേക്കെത്തി വെടിയുതിർത്തത്.
ആക്രമണത്തിന് ശേഷം പ്രതികൾ രക്ഷപ്പെടുകയായിരുന്നു. ക്രിസ് ഹാനി ബരാഗ്വനത് ആശുപത്രിയിലാണ് പരിക്കേറ്റവരെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുന്നത്. ആക്രമണത്തിന് പിന്നിലെ ലക്ഷ്യം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ഗ്വാതെങ് പ്രവിശ്യ പോലീസ് കമ്മിഷണർ ലഫ്. ജന. ഏലിയാസ് മാവേല പറഞ്ഞു. ആക്രമണം നടന്ന മേഖല ഇപ്പോൾ കനത്ത പോലീസ് നിരീക്ഷണത്തിലാണ്.

