ടി-20 പരമ്പര ഇന്ത്യ തൂത്തുവാരുമോ? ഇന്നറിയാം

ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്ബരയിലെ അവസാന മത്സരം ഇന്ന് രാത്രി 7 ന് ട്രെന്‍ഡ് ബ്രിഡ്ജില്‍ നടക്കും.

പരമ്ബര 2-0 സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. ഇന്നത്തെ മത്സരത്തില്‍ വിരാട് കോലി ഫോമിലാവുമോ എന്നും ആരാധകര്‍ ഉറ്റുനോക്കുന്ന കാര്യമാണ്. ഫോമിലുള്ള ദീപക് ഹൂഡയെ പുറത്തിരുത്തിയാണ് കോലിക്ക് രണ്ടാം ടി20യില്‍ അവസരം നല്‍കിയത്.

പരമ്ബര നേടിയതിനാല്‍ കൂടുതല്‍ താരങ്ങളെ പരീക്ഷിക്കാനുള്ള സാധ്യതകളും ഇന്നത്തെ മത്സരത്തിനുണ്ട്. യുസ്വേന്ദ്ര ചാഹലിന് പകരം രവി ബിഷ്‌ണോയിക്ക് അവസരം നല്‍കിയേക്കും. റിഷഭ് പന്തിനോ വിരാട് കോലിക്കോ പകരം ഇഷാന്‍ കിഷനും ദിനേശ് കാര്‍ത്തിക്കിന് പകരം ദീപക് ഹൂഡയ്ക്കും അവസരം ലഭിച്ചേക്കും.