ഡൽഹി പോലീസിൽ ഒഴിവ്; അപേക്ഷ ക്ഷണിച്ച് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ

ന്യൂഡൽഹി: ഡൽഹി പോലീസിൽ ഒഴിവ്. 857 ഹെഡ് കോൺസ്റ്റബിൾ (അസിസ്റ്റന്റ് വയർലെസ് ഓപ്പറേറ്റർ (AWO)/ടെലി-പ്രിൻറർ ഓപ്പറേറ്റർ, TPO) തസ്തികയിലേക്കാണ് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ജൂലൈ 29 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ ssc.nic.in വഴി അപേക്ഷ നൽകാം. ഹെഡ് കോൺസ്റ്റബിൾ (പുരുഷന്മാർ) തസ്തികയിൽ 573 ഒഴിവുകളുണ്ട്. ഹെഡ് കോൺസ്റ്റബിൾ (സ്ത്രീകൾ) തസ്തികയിൽ 284 ഒഴിവുകളുണ്ട്. 25500 – 81100 വരെയാണ് പേ സ്‌കെയിൽ.

ഉദ്യോഗാർത്ഥി 12-ാം ക്ലാസ് (സീനിയർ സെക്കൻഡറി) സയൻസ്, മാത്തമാറ്റിക്സ് വിഷയങ്ങളായി പഠിച്ചിരിക്കണം. അല്ലെങ്കിൽ മെക്കാനിക്ക് കം ഓപ്പറേറ്റർ ഇലക്ട്രോണിക് കമ്യൂണിക്കേഷൻ സിസ്റ്റം ഐടിഐ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ഇംഗ്ലീഷ് വേഡ് പ്രോസസ്സിംഗ് വേഗതയുടെ ടെസ്റ്റിൽ 15 മിനിറ്റിനുള്ളിൽ 1000 കീ ഡിപ്രഷനുകൾ. കംപ്യൂട്ടറിൽ അടിസ്ഥാന പരിജ്ഞാനം ഉണ്ടാകണം. പ്രിന്റിംഗ്, എംഎസ് ഓഫീസ്, സേവിംഗ് ആന്റ് മോഡിഫിക്കേഷൻ ഇൻ ടൈപ്പ്ഡ് ടെക്സ്റ്റ്, പാരഗ്രാഫ് സെറ്റിംഗ് ആന്റ് നംപറിംഗ് എന്നിവ അറിഞ്ഞിരിക്കണം.

UR/EWS എന്നീ വിഭാ?ഗത്തിൽ പെട്ടവർക്ക് 18 മുതൽ 27 വയസ്സ് വരെയാണ് പ്രായപരിധി. ഒബിസി – 18 മുതൽ 30 വയസ്സ് വരെ, എസ് സി , എസ് ടി- 18 മുതൽ 32 വയസ്സ് വരെ, ഡിപ്പാർട്ട്‌മെന്റൽ – 18 മുതൽ 40 വയസ്സ് വരെ. വിസ, മാസ്റ്റർകാർഡ്, മാസ്ട്രോ, റുപേ ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് ഭീം യുപിഐ, നെറ്റ് ബാങ്കിംഗ് വഴിയോ എസ്ബിഐ ചലാൻ വഴി എസ്ബിഐ ശാഖകളിലോ പരീക്ഷാ ഫീസ് അടച്ച് അപേക്ഷ നൽകാം. Gen/ OBC/EWS-ന്: 100/- രൂപയാണ് ഫീസ്. എസ്സി/എസ്ടി/സ്ത്രീകൾ/ഇഎസ്എം എന്നിവർക്ക് ഫീസില്ല. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് SSC യുടെ ഔദ്യോഗിക വെബ്‌സൈറ്റ് ssc.nic.in വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.