കണ്ണൂർ: പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ ആയിട്ടും സർക്കാർ ധൂർത്ത് തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. കേരള ഗവ.നഴ്സസ് യൂണിയൻ മുപ്പത്തിനാലാം സംസ്ഥാന സമ്മേളനം കണ്ണൂർ ഡി.സി.സിയിലെ എൻ.രാമകൃഷ്ണൻ സ്മാരക ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
ഉമ്മൻ ചാണ്ടി സർക്കാർ അധികാരം ഒഴിമ്പോൾ ഉണ്ടായിരുന്ന കടബാധ്യത ഇപ്പോൾ പിണറായി വിജയൻ ഭരണത്തിൽ ഇരട്ടിയായി മാറി. എല്ലാ മേഖലയിലും സ്വന്തക്കാരെ തിരുകിക്കയറ്റുകയാണ്. സംസ്ഥാനത്തെ ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയിലാണ്. പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിന്റെ സ്ഥിതി അതീവ ദയനീയം. സർക്കാർ കാര്യമായ ഇടപെടൽ നടത്തുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.
കെജിഎൻയു സംസ്ഥാന പ്രസിഡന്റ് സന്തോഷ് കെ എസ് അധ്യക്ഷനായ ചടങ്ങിൽ സണ്ണി ജോസഫ് എംഎൽഎ, ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, സതീശൻ പാച്ചേനി, ഐഎൻടിയുസി ജില്ലാ പ്രസി.ജോസ് ജോർജ്, കെ പ്രമോദ്, കെ.പി സാജു, മുഹമ്മദ് ഫൈസൽ, ഇ.ജിഷീബ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

