ഹോളിവുഡ് ക്രിട്ടിക് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ മിഡ് സീസണ്‍ 2022 പുരസ്‌കാരത്തില്‍ മികച്ച രണ്ടാമത്തെ ചിത്രമായി രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ആര്‍ ആര്‍ ആര്‍. പുരസ്‌കാരത്തിന് അര്‍ഹത നേടുന്ന ആദ്യ ഇന്ത്യന്‍ ചിത്രമാണ് ആര്‍ ആര്‍ ആര്‍. ഹോളിവുഡ് ക്രിട്ടിക് അസോസിയേഷന്‍ ട്വിറ്ററിലൂടെ ഇക്കാര്യം അറിയിക്കുകയായിരുന്നു.
ഡാനിയേല്‍ ക്വാന്‍, ഡാനിയേല്‍ സ്‌കീനെര്‍ട്ട് എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത എവരിതിംഗ് എവരിവേര്‍ ഓള്‍ അറ്റ് ഒണ്‍സ് എന്ന ചിത്രമാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ദി ബാറ്റ്മാന്‍, ടോപ്പ് ഗണ്‍ മവെറിക്, എല്‍വിസ് തുടങ്ങിയ ചിത്രങ്ങളെ പിന്തള്ളിയാണ് ആര്‍ ആര്‍ ആര്‍ രണ്ടാമതെത്തിയത്.
രാം ചരണ്‍, ജൂനിയര്‍ എന്‍ ടി ആര്‍, ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍, എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ആര്‍ ആര്‍ ആര്‍ 1000 കോടിയ്ക്ക് മുകളില്‍ കളക്ഷന്‍ നേടിയ ചിത്രമാണ്. മാര്‍ച്ച് 25നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്

