നബി വിരുദ്ധ പരാമര്‍ശം: കേസുകള്‍ ഡല്‍ഹിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് നൂപുര്‍ ശര്‍മ്മ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: വിവാദ പരാമര്‍ശം നടത്തിയതിലെ കേസുകള്‍ ഒന്നിച്ച് ഡല്‍ഹിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മ്മ സുപ്രീംകോടതിയില്‍. ജീവന് ഭീഷണിയുണ്ടെന്നും നൂപുര്‍ ശര്‍മ്മ വ്യക്തമാക്കി.

അതേസമയം, നബി വിരുദ്ധ പരാമര്‍ശത്തില്‍ നൂപുര്‍ ശര്‍മ്മയ്‌ക്കെതിരെ രാജ്യാന്തര തലത്തില്‍ വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു. രാജസ്ഥാനില്‍ ഒരാളുടെ കൊലപാതകത്തിലേക്ക് വരെ വിഷയമെത്തി. വിവിധ സംസ്ഥാനങ്ങള്‍ കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തിലാണ് നൂപുര്‍ ശര്‍മ്മയുടെ ഹര്‍ജി.