തിരുവനന്തപുരം: മുൻ വൈദ്യുതി മന്ത്രിയും സിപിഎം നേതാവുമായ എം എം മണിയെ അപമാനിച്ച് മുസ്ലിം ലീഗ് നേതാവും ഏറനാട് എം.എൽ.എയുമായ പി.കെ ബഷീർ. നിറത്തിന്റെ പേരിലാണ് എംഎം മണിയെ ബഷീർ അപമാനിച്ചത്. കറുപ്പ് കണ്ടാൽ പേടിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന കമ്മിറ്റിയിൽ ചെല്ലുമ്പോൾ എം.എം മണിയെ കണ്ടാൽ എന്തുചെയ്യുമെന്നും അയാളുടെ കണ്ണും മുഖവുമെല്ലാം കറുപ്പല്ലേയെന്നുമായിരുന്നു പി കെ ബഷീറിന്റെ പറഞ്ഞത്.
വയനാട്ടിലെ കൽപ്പറ്റയിൽ സംഘടിപ്പിച്ച മുസ്ലിം ലീഗ് പ്രവർത്തക കൺവെൻഷനിൽ വെച്ചായിരുന്നു ബഷീറിന്റെ പരമാർശം. സാദിഖലി ഷിഹാബ് തങ്ങളും യോഗത്തിൽ പങ്കെടുത്തിരുന്നു. കറുപ്പ് കണ്ടാൽ പിണറായിക്ക് പേടി, പർദ്ദ കണ്ടാലും ഇയാൾക്ക് പേടി. നാളെ സംസ്ഥാന കമ്മിറ്റിയിൽ പോവുമ്പോൾ എം.എം മണിയെ കണ്ടാൽ എന്തായിരിക്കും സ്ഥിതി… കാരണം അയാളുടെ കണ്ണും മോറും കറുപ്പല്ലേയെന്നാണ് ബഷീർ പ്രസംഗിച്ചത്.