ഒടിടിയില്‍ ലഭ്യമായ സിനിമകള്‍ കാണാനിഷ്ടപ്പെടുന്ന വലിയൊരു പ്രേക്ഷകകൂട്ടം തന്നെ ഇന്നുണ്ട്. നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം വീഡിയോ, ഹോട്ട്സ്റ്റാര്‍, സോണി ലിവ് തുടങ്ങി വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ ഇപ്പോള്‍ കാണാവുന്ന ഏറ്റവും പുതിയ മലയാള ചിത്രങ്ങള്‍.
ആമസോണ്‍ പ്രൈം വീഡിയോ
ജാക്ക് ആന്റ് ജില്‍
മഞ്ജുവാര്യര്‍, കാളിദാസ് ജയറാം, സൗബിന്‍ ഷാഹിര്‍ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ചിത്രമാണ് ജാക്ക് ആന്റ് ജില്‍. സയന്‍സ് ഫിക്ഷന്‍ കോമഡി ഗണത്തില്‍പ്പെടുന്ന ചിത്രത്തില്‍ നെടുമുടി വേണു, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, എസ്തര്‍ അനില്‍ എന്നിവരും അഭിനയിച്ചിട്ടുണ്ട്.
ജോ ആന്റ് ജോ
നിഖില വിമലും, മാത്യുവും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ജോ ആന്‍ഡ് ജോ. ഒരു കുടുംബത്തില്‍ നടക്കുന്ന സംഭവങ്ങളും സഹോദരങ്ങള്‍ തമ്മിലുള്ള വഴക്കുമൊക്കെയാണ് ചിത്രത്തിന്റെ പ്രമേയം. നവാഗതനായ അരുണ്‍ ഡി ജോസ് സംവിധാനം ചെയ്ത ചിത്രത്തില്‍ നസ്ലന്‍ കെ. ഗഫൂര്‍, ജോണി ആന്റണി എന്നിവരാണ് മറ്റു താരങ്ങള്‍.
നാരദന്‍
മായാനദിക്ക് ശേഷം ആഷിഖ് അബു – ടൊവിനോ തോമസ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രമാണ് നാരദന്‍. സമകാലിക ഇന്ത്യയിലെ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കി ഉണ്ണി ആറാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അന്ന ബെന്‍ ആണ് ചിത്രത്തിലെ നായിക. ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, വിജയ രാഘവന്‍, ജോയ് മാത്യു, രണ്‍ജി പണിക്കര്‍, രഘുനാഥ് പാലേരി, ജയരാജ് വാര്യര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതിന് പുറമെ നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്. സന്തോഷ് കുരുവിളയും റിമാ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍
സൈജു കുറുപ്പ് നായകനായെത്തിയ ചിത്രമാണ് ‘ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍.’ അരുണ്‍ വൈഗ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് രാജേഷ് വര്‍മയാണ് തിരക്കഥ ഒരുക്കിയത്. സൈജു കുറുപ്പിനൊപ്പം സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ, ജോണി ആന്റണി, സാബുമോന്‍, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, തട്ടിം മുട്ടിം ഫെയിം സാഗര്‍ സൂര്യ, വൃന്ദ മേനോന്‍, നയന, പാര്‍വതി എന്നിവരും ചിത്രത്തിലുണ്ട്.
ഒരു താത്വിക അവലോകനം
ജോജു ജോര്‍ജിനെ നായകനാക്കി നവാഗതനായ അഖില്‍ മാരാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ഒരു താത്വിക അവലോകനം’. ഒരു രാഷ്ട്രീയ ആക്ഷേപ ഹാസ്യചിത്രമാണിത്. യോഹാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ?ഗീവര്‍?ഗീസ് യോഹന്നാനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജോജു ജോര്‍ജിനെ കൂടാതെ നിരഞ്ജന്‍ മണിയന്‍പിള്ള രാജു, അജു വര്‍ഗീസ്, മേജര്‍ രവി, ഷമ്മി തിലകന്‍, ജയകൃഷ്ണന്‍, സജി വെഞ്ഞാറമൂട് പ്രശാന്ത് അലക്‌സാണ്ടര്‍, ബാലാജി ശര്‍മ്മ, അസീസ് നെടുമങ്ങാട്, പ്രേം കുമാര്‍, മാമുക്കോയ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.
അവിയല്‍
ജോജു ജോര്‍ജും അനശ്വര രാജനും അച്ഛനും മകളുമായാണ് ചിത്രത്തിലെത്തുന്നത്.പുതുമുഖമായ സിറാജ്ജുദ്ധീന്‍, കേതകി നാരായണ്‍, ആത്മീയ, അഞ്ജലി നായര്‍, സ്വാതി, പ്രശാന്ത് അലക്‌സാണ്ടര്‍, ഡെയിന്‍ ഡേവിസ്, വിഷ്ണു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ജോസഫ് എന്ന ചിത്രത്തിന് ശേഷം ജോജു ജോര്‍ജും ആത്മീയയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
നെറ്റ്ഫ്ളിക്‌സ്
സിബിഐ 5 ദി ബ്രെയിന്‍
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രങ്ങളിലൊന്നാണ് സേതുരാമയ്യര്‍ സിബിഐ. സിബിഐ സീരീസിലെ അഞ്ചാം ചിത്രമായ സിബിഐ 5 ദി ബ്രെയിന്‍ ഇപ്പോള്‍ ഒടിടിയില്‍. മമ്മൂട്ടി, മുകേഷ്, സായ് കുമാര്‍, രഞ്ജി പണിക്കര്‍, സൗബിന്‍ ഷാഹിര്‍, ആശ ശരത്, ദിലീഷ് പോത്തന്‍, കനിഹ, അനൂപ് മേനോന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, ജയകൃഷ്ണന്‍, സുദേവ് നായര്‍, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു, പ്രസാദ് കണ്ണന്‍, കോട്ടയം രമേശ്, സുരേഷ് കുമാര്‍, തന്തൂര്‍ കൃഷ്ണന്‍, അന്ന രേഷ്മ രാജന്‍, അന്‍സിബ ഹസന്‍, മാളവിക മേനോന്‍, മാളവിക നായര്‍, സ്വാസിക തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.
ജനഗണമന
പൃഥ്വിരാജ്-സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രമാണ് ജനഗണമന. ഷാരിസ് മുഹമ്മദ് തിരക്കഥ ഒരുക്കിയ ജനഗണമന വര്‍ത്തമാന ഇന്ത്യയിലെ പ്രധാന സംഭവ പരമ്ബരകളെ സ്‌ക്രീനിലേക്ക് പകര്‍ത്തിയ ചിത്രമാണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെയും മാജിക്ക് ഫ്രെയിംസിന്റെയും ബാനറില്‍ സുപ്രിയ പൃഥ്വിരാജ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ് ജനഗണമന നിര്‍മ്മിച്ചത്. മംമ്ത മോഹന്‍ദാസ്, ശ്രീ ദിവ്യ, ധ്രുവന്‍, ശാരി, രാജ കൃഷ്ണമൂര്‍ത്തി, പശുപതി, അഴകം പെരുമാള്‍, ഇളവരശ്, വിനോദ് സാഗര്‍, വിന്‍സി അലോഷ്യസ്, മിഥുന്‍, ഹരി കൃഷ്ണന്‍, വിജയകുമാര്‍, വൈഷ്ണവി വേണുഗോപാല്‍, ചിത്ര അയ്യര്‍, ബെന്‍സി മാത്യൂസ്, ധന്യ അനന്യ, നിമിഷ, ദിവ്യ കൃഷ്ണ, ജോസ്‌കുട്ടി ജേക്കബ്, പ്രസാദ് അരുമനായകം, രാജ് ബാബു തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.
നൈറ്റ് ഡ്രൈവ്
റോഷന്‍ മാത്യു, അന്ന ബെന്‍, ഇന്ദ്രജിത്ത് സുകുമാരന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വൈശാഖ് സംവിധാനം ചെയ്ത ചിത്രമാണ് ‘നൈറ്റ് ഡ്രൈവ്’. രഞ്ജിന്‍ രാജാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.ആന്‍ മെഗാ മീഡിയയുടെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. അഭിലാഷ് പിള്ളയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയപ്പോള്‍ ഷാജി കുമാറാണ് ഛായാഗ്രഹണം നിര്‍വഹിച്ചത്. ‘എഡിറ്റിംഗ് സുനില്‍ എസ് പിള്ള.
ഡിസ്‌നി + ഹോട്ട്സ്റ്റാര്‍
21 ഗ്രാംസ്
അനൂപ് മേനോനെ നായകനാക്കി നവാഗതനായ ബിബിന്‍ കൃഷ്ണ സംവിധാനം ചെയ്ത മര്‍ഡര്‍ മിസ്റ്ററി ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ് ’21 ഗ്രാംസ്’. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി നന്ദകിഷോര്‍ എന്ന കഥാപാത്രമായാണ് അനൂപ് മേനോന്‍ ചിത്രത്തിലെത്തുന്നത്. ബിബിന്‍ കൃഷ്ണ തന്നെയാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.
ട്വല്‍ത്ത് മാന്‍
ദൃശ്യം 2വിന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിച്ച ചിത്രമാണ് 12ത്ത് മാന്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരാണ് ചിത്രം നിര്‍മ്മിച്ചത്. അദിതി രവി, സൈജുകുറുപ്പ്, ശിവദ, അനു സിതാര, ലിയോണ ലിഷോയി, പ്രിയങ്ക നായര്‍, അനു മോഹന്‍, ഉണ്ണി മുകുന്ദന്‍, രാഹുല്‍ മാധവ്, ചന്തു നായര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍.
ഹൃദയം
പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഹൃദയം. മെരിലാന്‍ഡിന് വേണ്ടി വൈശാഖ് സുബ്രഹ്മണ്യനാണ് ചിത്രം നിര്‍മ്മിച്ചത്.
നവാഗതനായ ഹിഷാം അബ്ദുല്‍ വഹാബാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചത്. അജു വര്‍ഗീസ്, അരുണ്‍ കുര്യന്‍, ജോണി ആന്റണി, വിജയരാഘവന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.
ഭീഷ്മപര്‍വ്വം
മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി അമല്‍ നീരദ് ഒരുക്കിയ ‘ഭീഷ്മപര്‍വ്വം’ ഒരു ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ്. ലെന, സൗബിന്‍ ഷാഹിര്‍, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, മാല പാര്‍വതി, അബുസലിം, സ്രിന്റ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. സുഷിന്‍ ശ്യാം സംഗീതസംവിധാനവും ആനന്ദ് സി ചന്ദ്രന്‍ ഛായാഗ്രഹണവും നിര്‍വ്വഹിച്ചു. അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. അമല്‍ നീരദ് പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍.
ലളിതം സുന്ദരം
മഞ്ജുവാര്യര്‍, ബിജു മേനോന്‍ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി നടനും മഞ്ജുവാര്യരുടെ സഹോദരനുമായ മധുവാര്യര്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ലളിതം സുന്ദരം’. സൈജു കുറുപ്പ്, സുധീഷ്, അനുമോഹന്‍, രഘുനാഥ് പലേരി, ദീപ്തി സതി, സറീന വഹാബ്, മാസ്റ്റര്‍ അശ്വിന്‍ വാര്യര്‍, ബേബി തെന്നല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.
ബ്രോ ഡാഡി
പൃഥ്വിരാജിന്റെ രണ്ടാമത്തെ സംവിധാനസംരംഭമാണ് ‘ബ്രോ ഡാഡി’. മോഹന്‍ലാല്‍, പൃഥ്വിരാജ്, കല്യാണി പ്രിയദര്‍ശന്‍, മീന, ലാലു അലക്‌സ്, കനിഹ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ലാലു അലക്‌സ്, ജഗദീഷ്, സൗബിന്‍ ഷാഹിര്‍, മല്ലിക സുകുമാരന്‍ എന്നിവരും ചിത്രത്തിലുണ്ട്.
സോണി ലിവ്
ഇന്നലെ വരെ
ആസിഫ് അലി, നിമിഷ സജയന്‍, ആന്റണി വര്‍ഗീസ് എന്നിവര്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രമാണ് ഇന്നലെ വരെ. ജിസ് ജോയ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. ബോബി സഞ്ജയ്മാരുടെ കഥയ്ക്ക് ജിസ് ജോയ് ആണ് തിരക്കഥ എഴുതിയിരിക്കുന്നത്.
പുഴു
മമ്മൂട്ടി അല്‍പ്പം നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമായി എത്തിയ ചിത്രമാണ് ‘പുഴു’. നവാഗതയായ റതീനയാണ് ചിത്രത്തിന്റെ സംവിധായിക. ഹര്‍ഷദിന്റെ കഥയ്ക്ക് ഹര്‍ഷദ്, ഷര്‍ഫു, സുഹാസ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. പാര്‍വതി തിരുവോത്ത്, അപ്പുണി ശശി, കോട്ടയം രമേശ്, ആത്മിയ രാജന്‍, വാസുദേവ് സജീഷ് മാരാര്‍, നെടുമുടി വേണു, കുഞ്ചന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍.
അന്താക്ഷരി
സൈജു കുറുപ്പിനെ നായകനാക്കി വിപിന്‍ ദാസ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് അന്താക്ഷരി. സുധി കോപ്പ, ശബരീഷ് വര്‍മ്മ, ബിനു പപ്പു, പ്രിയങ്ക നായര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.
സീ 5
പത്രോസിന്റെ പടപ്പുകള്‍
നവാഗതനായ അഫ്‌സല്‍ അബ്ദുള്‍ ലത്തീഫ് സംവിധാനം ചെയ്ത ചിത്രമാണ് പത്രോസിന്റെ പടപ്പുകള്‍. പേര് സൂചിപ്പിക്കും പോലെ പത്രോസിന്റെ കുടുംബത്തിന്റെയും മക്കളുടെയും കഥയാണ് ചിത്രം പറയുന്നത്. മരിക്കാര്‍ എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറില്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ഡിനോയ് പൗലോസ് ആണ്. ഒരു മുഴുനീള ഫാമിലി കോമഡി എന്റര്‍ടൈനറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന് വലിയ പ്രേക്ഷക സ്വീകാര്യതയും ലഭിച്ചിരുന്നു.
സൈന പ്ലേ
നോ വേ ഔട്ട്
രമേഷ് പിഷാരടിയെ നായകനാക്കി നവാഗതനായ നിധിന്‍ ദേവീദാസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘നോ വേ ഔട്ട്’. റിമൊ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ റിമോഷ് എം എസ് നിര്‍മ്മിക്കുന്ന ഈ സര്‍വൈവല്‍ ത്രില്ലര്‍ ചിത്രത്തില്‍ ബേസില്‍ ജോസഫ്, രവീണ എന്നിവരും അഭിനയിച്ചിട്ടുണ്ട്.

