ഒരു ഗ്രൂപ്പില്‍ 512 പേരെ വരെ ചേര്‍ക്കാന്‍ അനുവദിക്കുന്ന പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്.
പുതിയ ഗ്രൂപ്പ് സൈസ് ലിമിറ്റ് ഫീച്ചര്‍ മെയില്‍ പ്രഖ്യാപിക്കുകയും തെരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്കായി പുറത്തിറക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ബീറ്റാ പതിപ്പ് ഉപയോഗിക്കുന്ന എല്ലാവര്‍ക്കുമായി ഈ ഫീച്ചര്‍ ലഭ്യമാണ്.
ജനപ്രിയ മെസേജിങ് സേവനമായ വാട്സാപ് പുതിയ ഫീച്ചറുകളും സുരക്ഷാ സംവിധാനങ്ങളുമാണ് ഓരോ പതിപ്പിലും പരീക്ഷിക്കുന്നത്. പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയ പതിപ്പുകള്‍ അതിവേഗം പുറത്തിറക്കുകയും ചെയ്യുന്നുണ്ട്. ഇതിലെ പ്രധാന അപ്ഡേറ്റാണ് ഗ്രൂപ്പ് സൈസ് ലിമിറ്റ് ഫീച്ചര്‍. ഏറ്റവും പുതിയ അപ്ഡേറ്റ് ഉപയോഗിച്ച് ഇനി 512 പേരെ വരെ ഗ്രൂപ്പില്‍ ചേര്‍ക്കാനാകും. നിലവില്‍ ഗ്രൂപ്പില്‍ ചേര്‍ക്കാവുന്ന പരാമവധി അംഗങ്ങളുടെ എണ്ണം 256 ആണ്.

