ആന്‍ഡ്രോയിഡ് ഫോണുകളിലെല്ലാം ഇന്ന് ഫോണ്‍ റെക്കോര്‍ഡിങ് സൗകര്യം ലഭ്യമാണ്. കോള്‍ റെക്കോര്‍ഡിങിന് വേണ്ടി വിവിധ തേഡ് പാര്‍ട്ടി ആപ്പുകള്‍ ലഭ്യമാണ്. എന്നാല്‍, താമസിയാതെ തന്നെ കോള്‍ റെക്കോര്‍ഡിങ് സൗകര്യം ഇന്‍ബില്‍റ്റായി തന്നെ ആന്‍ഡ്രോയിഡ് ഫോണുകളിലെല്ലാം എത്തും. എങ്ങനെയാണ് ഫോണുകള്‍ റെക്കോര്‍ഡ് ചെയ്യുക?
ചില കമ്ബനികളുടെ ഫോണുകളില്‍ ഫോണ്‍ ആപ്പില്‍ ഒരു നമ്ബര്‍ ഡയല്‍ ചെയ്യുമ്‌ബോള്‍ തന്നെ കോള്‍ റെക്കോര്‍ഡിങിനുള്ള ബട്ടന്‍ കാണാനാവും. ഈ ബട്ടന്‍ ക്ലിക്ക് ചെയ്താല്‍ ആ കോള്‍ ഒരു ഓഡിയോ ഫയലായി ഫോണില്‍ ശേഖരിക്കപ്പെടും. എന്നാല്‍ ഇതല്ലാതെ എല്ലാ കോളുകളും റെക്കോര്‍ഡ് ചെയ്യാനും ചില പ്രത്യേക നമ്ബറുകളില്‍ നിന്നുള്ള കോളുകള്‍ മാത്രം റെക്കോര്‍ഡ് സാധിക്കും. അതിനായി ചെയ്യേണ്ടത് ഇത്രമാത്രമാണ്.
Phone ആപ്പ് തുറക്കുക.
അതിലെ മെനു ബട്ടന്‍ ക്ലിക്ക് ചെയ്യുക (ചില ആപ്പുകളില്‍ മുകളിലോ താഴെയോ ത്രീ ഡോട്ട് ബട്ടനായും റ്റു ഡോട്ട് ബട്ടനായും ഉണ്ടാവും)
അതില്‍ Call Recording ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
അതില്‍ Record All Calls അല്ലെങ്കില്‍ Always Record എന്നെല്ലാം കാണുന്ന ബട്ടന്‍ തിരഞ്ഞെടുത്താല്‍ നിങ്ങള്‍ ചെയ്യുന്ന കോളുകളും നിങ്ങള്‍ക്ക് * വരുന്ന എല്ലാ കോളുകളും ഫോണില്‍ റെക്കോര്‍ഡ് ചെയ്യപ്പെടും.
ഇതല്ലാതെ Record Specified Numbers / Selected Numbers പോലുള്ള ഓപ്ഷനുകള്‍ ചില പ്രത്യേക നമ്ബറുകളില്‍ നിന്നുള്ള കോളുകള്‍ മാത്രം എല്ലായ്പ്പോഴും റെക്കോര്‍ഡ് ചെയ്യുന്നതിന് വേണ്ടിയാണ്. ശല്യക്കാരായവരുടെ നമ്ബറുകള്‍ ഈ രീതിയില്‍ റെക്കോര്‍ഡ് ചെയ്യാം.
അത് കൂടാതെ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ഇല്ലാത്ത അറിയാത്ത നമ്ബറുകളില്‍ നിന്നുള്ള കോളുകള്‍ മാത്രം റെക്കോര്‍ഡ് ചെയ്യാനാവും ഇതിനായി Record Unknown Numbers എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്ത് ഓണ്‍ ആക്കിയാല്‍ മതി.
റെക്കോര്‍ഡ് ചെയ്ത ശബ്ദം എങ്ങനെ കേള്‍ക്കാം
ഫോണ്‍ ആപ്പ് തുറന്ന് നിങ്ങള്‍ വിളിച്ച നമ്ബറില്‍ നിന്നുള്ള കോള്‍ ഹിസ്റ്ററി തുറക്കുക. അതില്‍ നിങ്ങള്‍ വിളിച്ച കോളിന് നേരെ പ്ലേ ബട്ടന്‍ കാണാന്‍ സാധിക്കും അത് ക്ലിക്ക് ചെയ്താല്‍ ഫോണ്‍ റെക്കോര്‍ഡ് കേള്‍ക്കാം. ഇതല്ലാതെ ഫോണിലെ ഫയല്‍സ് ആപ്പ് തുറന്ന് അതില്‍ Audios തിരഞ്ഞെടുത്താല്‍ നിങ്ങളുടെ ഫോണിലെ ശബ്ദ ഫയലുകളെല്ലാം കാണാനാവും ഇതില്‍ നിങ്ങള്‍ വിളിച്ച ഫോണ്‍നമ്ബര്‍ ഉള്‍പ്പെടുന്ന പേരുള്ള ഓഡിയോ ഫയല്‍ കാണാം. റെക്കോര്‍ഡര്‍ ആപ്പിലൂടെ റെക്കോര്‍ഡ് ചെയ്യുന്ന ശബ്ദവും ഈ രീതിയില്‍ കേള്‍ക്കാനാവും.

