ഇന്ത്യൻ ബാങ്കിൽ ഒഴിവുകൾ; അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ 14

ന്യൂഡൽഹി: ഇന്ത്യൻ ബാങ്കിൽ ഒഴിവുകൾ. ആകെ 312 ഒഴിവുകളാണുള്ളത്. ബാങ്കിലെ വിവിധ ഡിപ്പാർട്ട്‌മെന്റുകളിലേക്ക് സീനിയർ മാനേജർ, ചീഫ് മാനേജർ, അസിസ്റ്റൻറ് മാനേജർ എന്നീ പോസ്റ്റുകളിലായിട്ടായിരിക്കും നിയമനം നടത്തുന്നത്.

അപേക്ഷകരിൽ നിന്ന് അല്ലെങ്കിൽ എഴുത്ത് പരീക്ഷയോ ഓൺലൈൻ പരീക്ഷയോ നടത്തിയ ശേഷം അഭിമുഖം നടത്തിയ ശേഷമോ ആയിരിക്കും റിക്രൂട്ട്‌മെന്റ് നടക്കുക. 850 രൂപയാണ് അപേക്ഷാഫീസ്. സംവരണവിഭാഗങ്ങളിലുള്ളവർ 175 രൂപ ഫീസ് അടച്ചാൽ മതി. ജൂൺ 14 ന് മുമ്പായി അപേക്ഷ സമർപ്പിക്കണം.

അതേസമയം, ഇൻഡസ്ട്രിയിൽ ഡെവലപ്‌മെൻറ് ബാങ്ക് ഓഫ് ഇന്ത്യ അസിസ്റ്റന്റ് മാനേജർ, എക്‌സിക്യൂട്ടീവ് മാനേജർ പോസ്റ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 1544 ഒഴിവുകളാണുള്ളത്. തെരഞ്ഞെടുക്കപ്പെടുന്നവർ കരാർ അടിസ്ഥാനത്തിലാണ് ജോലി ചെയ്യേണ്ടി വരിക. താൽപര്യമുള്ളവർക്ക് 1000 രൂപ അപേക്ഷാഫീസ് അടച്ച് അപേക്ഷ സമർപ്പിക്കാം. ജൂൺ 17 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി.