സ്ത്രീധന പീഡന മരണങ്ങള്‍; 2022ല്‍ മാത്രം 3 എണ്ണം

സംസ്ഥാനത്തെ ഭൂരിഭാഗം വിവാഹ മോചന കേസുകള്‍ക്കും കാരണം സ്ത്രീധന പീഡനങ്ങളാണെന്നാണ് നിയമവിദഗ്ദരുടെ അഭിപ്രായം. 2022ല്‍ 3 സ്ത്രീധന പീഡന മരണങ്ങളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നാല്‍, സ്ത്രീധന പീഡന കേസുകളില്‍ പത്തില്‍ ഒരു ശതമാനം പോലും റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നതാണ് യാഥാര്‍ഥ്യം.

2021ല്‍ വിസ്മയ മുതല്‍ ആലുവയിലെ മൊഫിയ പര്‍വീന്‍ വരെ നീളുന്ന പെണ്‍കുട്ടികളുടെ മരണം എത്തിനില്‍ക്കുന്നത് സ്ത്രീധനമെന്ന വിപത്തിന് എതിരെയാണ്. 2021ല്‍ മാത്രം 10 സ്ത്രീധന പീഡന മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഏറ്റവും അധികം ഗാര്‍ഹിക പീഡന കേസ് റിപ്പോര്‍ട്ട് ചെയ്തത് 2021ലാണ്.

2016 മുതല്‍ 2022 വരെയുള്ള സ്ത്രീധന പീഡന മരണങ്ങള്‍

2016 – 25
2017- 12
2018- 17
2019- 8
2020- 6
2021- 10
2022 ഇതുവരെ – 3

ഗാര്‍ഹിക പീഡന കേസ്

3455- 2016
2856- 2017
2046- 2018
2970- 2019
2707- 2020
5016- 2021
1387 – 2022 ഇതുവരെ