ഏറ്റുമാനൂർ- ചിങ്ങവനം ഇരട്ടപ്പാത; സുരക്ഷാ പരിശോധന നടത്തി റെയിൽവേ

കോട്ടയം: ഏറ്റുമാനൂർ- ചിങ്ങവനം ഇരട്ടപ്പാതയുടെ സുരക്ഷാ പരിശോധന നടന്നു. തിങ്കളാഴ്ച്ച രാവിലെ 8.30-ന് തുടങ്ങിയ നടപടികൾ വൈകുന്നേരം വരെ ഉണ്ടായിരുന്നു. മോട്ടോർ ട്രോളി ഉപയോഗിച്ചാണ് രാവിലെ പരിശോധന നടത്തിയത്. ഉച്ചയ്ക്ക് ശേഷം ഒരു എഞ്ചിനും രണ്ടും ബോഗികളും ഉപയോഗിച്ച് തീവണ്ടിയുടെ ട്രെയൽ റണ്ണും നടത്തി.

പാറോലിക്കൽ മുതൽ ചിങ്ങവനം വരെയുള്ള മേഖലയിലാണ് 110 കിലോമീറ്റർ ?േഗതയിൽ ട്രയൽ റൺ നടന്നത്. റയിൽവേ ചീഫ് സോൺ സേഫ്റ്റി കമ്മീഷണർ അഭയ് കുമാർ റായ് ആണ് സുരക്ഷാപരിശോധനയ്ക്ക് മേൽനോട്ടം വഹിക്കുന്നത് മെയ് 28-ന് തന്നെ പാത കമ്മീഷൻ ചെയ്യാനാകും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.

കോട്ടയത്തെ യാത്രക്ലേശം പരിഹരിക്കപ്പെടുന്നത് ട്രെയിൻ യാത്രക്കാർക്ക് ആശ്വാസകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.