കൊവിഡ് വാക്‌സിനുകളില്‍ മങ്കിപോക്‌സിന് കാരണമാകുന്ന വൈറസെന്ന് പ്രചരണം

ന്യൂഡല്‍ഹി: കൊവിഡ് വാക്സിനുകളില്‍ മങ്കിപോക്സിന് കാരണമാകുന്ന ചിമ്ബാന്‍സി വൈറസുള്ളതായി ഒരു കൂട്ടം വാക്‌സിന്‍ വിരുദ്ധ പ്രക്ഷോഭകരുടെ പ്രചരണം. ഇന്‍ഫോവാഴ്‌സ് എന്ന വെബ്സൈറ്റിന്റെ സ്ഥാപകന്‍ അലക്സ് ജോണ്‍സാണ് ഇത്തരം അഭ്യൂഹങ്ങള്‍ പരത്താന്‍ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

ആസ്ട്രാസെനെക്ക, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വാക്‌സിനുകള്‍ നല്‍കപ്പെടുന്ന രാജ്യത്താണ് മങ്കിപോക്‌സ് കണ്ടുവരുന്നതെന്ന് അലക്സ് ജോണ്‍സ് പറയുന്നു. മങ്കികളുടെ ടിഷ്യു ഉപയോഗിച്ചാണ് കൊവിഡ് വാക്സിനുകള്‍ നിര്‍മിക്കുന്നതെന്ന് മറ്റ് ചില വാക്‌സിന്‍ വിരുദ്ധരും പ്രചരിപ്പിക്കുന്നു. അതേസമയം, ചിമ്ബാന്‍സികളില്‍ പനി പോലുള്ള രോഗങ്ങള്‍ക്ക് കാരണമാവുന്ന മാരകമല്ലാത്ത ശക്തികുറഞ്ഞ വൈറസ് ഉപയോഗിച്ചാണ് ആസ്ട്രാസെനെക്ക നിര്‍മിക്കുന്നത്. ജനിതകമാറ്റം വരുത്തിയ ഈ വൈറസുകള്‍ മനുഷ്യരില്‍ വളരുന്നത് അസാദ്ധ്യമാണെന്ന് ഓക്‌സ്‌ഫോഡ് സര്‍വകലാശാല വ്യക്തമാക്കി. സാഴ്സ്- സിഒവി2 വൈറസിന് അനുയോജ്യമായ വാക്സിന്‍ സാങ്കേതിക വിദ്യയാണ് ചാഡോക്സ്1 എന്ന് ഓസ്‌ട്രേലിയയിലെ ആരോഗ്യവകുപ്പും വിശദീകരിക്കുന്നു.

കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ ആസ്ട്രാസെനെക്ക വാക്‌സിന്‍ ഫലപ്രദവും തീര്‍ത്തും സുരക്ഷിതവുമാണെന്ന് വിദഗ്ദ്ധര്‍ ഉറപ്പു നല്‍കുന്നു. ആസ്ട്രാസെനെക്ക വാക്‌സിന്‍ സ്വീകരിക്കുമ്‌ബോള്‍ നേരിയ പനി, തലവേദന, ശരീരവേദന എന്നിവയും അനുഭവപ്പെടുന്നു. എന്നാല്‍, ഇത്തരം ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍െ ഒരു വ്യക്തിക്ക് പ്രതിരോധ ശക്തി ഉണ്ടെന്നാണ് അര്‍ത്ഥമാക്കുന്നുവെന്നും വിദഗ്ദ്ധര്‍ പറയുന്നു.