തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി ക്യൂ നിൽക്കാതെ വെബ് പോർട്ടൽ വഴി ആശുപത്രി അപ്പോയ്മെന്റ് ഓൺലൈനായി എടുക്കാനുള്ള സംവിധാനം ലഭ്യമാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. 332 ആശുപത്രികളിൽ ഈ സംവിധാനം ലഭ്യമാണെന്ന് വീണാ ജോർജ് അറിയിച്ചു. ഫേസ്ബുക്കിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്തെ 426 സർക്കാർ ആശുപത്രികളിൽ ഇ ഹെൽത്ത് സംവിധാനവും സജ്ജമാക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
426 സർക്കാർ ആശുപത്രികളിലാണ് ഇ ഹെൽത്ത് സംവിധാനം സജ്ജമാക്കിയിരിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായി ക്യൂ നിൽക്കാതെ വെബ് പോർട്ടൽ വഴി ആശുപത്രി അപ്പോയ്മെന്റ് ഓൺലൈൻ വഴി എടുക്കാനുള്ള സംവിധാനം ലഭ്യമാക്കി. ഇപ്പോൾ 332 ആശുപത്രികളിൽ ഈ സംവിധാനം ലഭ്യമാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

