കെഎസ്ആർടിസിയിലെ പ്രതിസന്ധി പരിഹരിക്കാൻ ഗതാഗതമന്ത്രിയ്ക്ക് ഉത്തരവാദിത്വമുണ്ട്; സിഐടിയു

തിരുവനന്തപുരം: ഗതാഗതമന്ത്രി ആന്റണി രാജുവിനെതിരെ വിമർശനവുമായി സിഐടിയു. കെഎസ്ആർടിസിയിലെ പ്രതിസന്ധി പരിഹരിക്കാൻ ഗതാഗതമന്ത്രി ആന്റണി രാജുവിന് ഉത്തരവാദിത്വമുണ്ടെന്നും ശമ്പള വിഷയത്തിൽ ജീവനക്കാർ നടത്തിയ സമരത്തെ തള്ളിപ്പറഞ്ഞ മന്ത്രിയുടെ പ്രസ്താവന തൊഴിലാളി വിരുദ്ധമാണെന്നും സിഐടിയു വ്യക്തമാക്കി. സിഐടിയു ജനറൽ കൗൺസിലിലാണ് മന്ത്രി ആന്റണി രാജുവിനെതിരെ വിമർശനം ഉന്നയിച്ചത്.

കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകുന്നതുമായി ബന്ധപ്പെട്ട് പൂർണ്ണമായും ഉത്തരവാദിത്വം കെ.എസ്.ആർ.ടി.സി മാനേജ്‌മെന്റിനാണ് എന്നാണെന്നും സർക്കാരിനോ മന്ത്രിക്കോ ഉത്തരവാദിത്വമില്ലെന്നുായിരുന്നു ഗതാഗത മന്ത്രിയുടെ പരാമർശം. മന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവന. മന്ത്രി നടത്തുന്ന പ്രസ്താവനകൾ വളരെ നിരുത്തരവാദിത്തപരമാണെന്നായിരുന്നു സിഐടിയു ചൂണ്ടിക്കാട്ടിയത്. എങ്ങനെ പണിമുടക്കണമെന്ന് മന്ത്രി തങ്ങളെ പഠിപ്പിക്കേണ്ട എന്ന രീതിയിലുള്ള അഭിപ്രായവും സിഐടിയു അറിയിച്ചു.