ഡോക്യുമെന്റുകളും സ്പ്രെഡ്ഷീറ്റുകളും തയ്യാറാക്കാനും എഡിറ്റ് ചെയ്യാനും കൂടാതെ, സൂക്ഷിക്കാനും ഉപയോഗിക്കുന്ന ഒരു സൗജന്യ വെബ് അധിഷ്ഠിത ആപ്ലിക്കേഷനാണ് ഗൂഗിള്‍ ഡോക്സ്. ഇന്റര്‍നെറ്റ് കണക്ഷനും വെബ് ബ്രൗസറുമുളള ഏത് കമ്ബ്യൂട്ടറില്‍ നിന്നും ഫയലുകള്‍ ആക്സസ് ചെയ്യാനും ഇതിന് കഴിയുന്നു. ടെക്സ്റ്റ് എഡിറ്റ് ചെയ്യാന്‍ കഴിയുന്നതിനാല്‍ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന ടെക്സ്റ്റ് എഡിറ്ററില്‍ ഒന്നാണ് ഗൂഗിള്‍ ഡോക്സ്. ചെയ്യുന്ന ജോലി എളുപ്പമാക്കാന്‍ നിരവധി ട്രിക്കുകള്‍ ഗൂഗിള്‍ ഡോക്സില് ഒളിഞ്ഞിരിപ്പുണ്ട്. അവ ഏതൊക്കെ എന്ന് പരിശോധിക്കാം.
നിങ്ങള്‍ ക്രോമില്‍ ഗൂഗിള്‍ ഡോക്സ് ഉപയോഗിക്കുമ്ബോള്‍ ഒരു മൈക്രോഫോണിന്റെ സഹായത്തോടെ എളുപ്പത്തില്‍ നിങ്ങളുടെ ശബ്ദം ഉപയോഗിച്ച് വലിയ ഡോക്യുമെന്റ് എളുപ്പത്തില്‍ ടൈപ്പ് ചെയ്യാന്‍ സാധിക്കും. ഗൂഗിള്‍ ഡോക്സ് ഉപയോഗിക്കുന്നത് കൊണ്ടുള്ള മറ്റൊരു ഗുണം എന്തെന്നാല്‍ നാം ടൈപ്പ് ചെയ്യുന്ന വാക്കുകളുടെ എണ്ണം കണ്ടെത്താന്‍ കഴിയുമെന്നതാണ്. ഇതിനായി ടെക്സ്റ്റ് സെലക്ട് ചെയ്തതിനുശേഷം വേഡ് കൗണ്ട് തിരഞ്ഞെടുക്കുക. പിന്നീട്, തെളിഞ്ഞുവരുന്ന ബോക്സിനുള്ളില്‍ ഡിസ്പ്ലേ ബോര്‍ഡ് കൗണ്ട് ടൈപ്പിംഗ് എന്ന ഓപ്ഷന് തിരഞ്ഞെടുത്താല്‍ എളുപ്പത്തില്‍ വാക്കുകളുടെ എണ്ണം അറിയാന്‍ സാധിക്കും.
ടെക്സ്റ്റുകള്‍ ടൈപ്പ് ചെയ്യുമ്ബോള്‍ നമുക്കേവര്‍ക്കും തെറ്റുകള്‍ സംഭവിക്കാറുണ്ട്. എന്നാല്‍, അത്തരം തെറ്റുകള്‍ പെട്ടെന്നുതന്നെ ഗൂഗിള്‍ ഡോക്സില് നമുക്ക് കണ്ടെത്താന്‍ കഴിയും. സജഷന്‍ മോഡ് ഉപയോഗിച്ചാല്‍ തിരുത്തലുകള്‍ ആവശ്യമായ ഇടങ്ങളില്‍ സജഷന്‍സ് ലഭിക്കും. എഡിറ്റിംഗ് മോഡില്‍നിന്ന് സജഷന്‍ മോഡിലേക്ക് മാറുന്നതിനായി വലതുഭാഗത്തുള്ള ടൂള്‍ ബാറില്‍ എഡിറ്റിങ് എന്ന ഓപ്ഷന് ക്ലിക്ക് ചെയ്യുക. അതില്‍ നിന്ന് സജസ്റ്റ് എന്നത് തിരഞ്ഞെടുത്താല്‍ മതിയാകും.

