ധോണി സിനിമാ നിര്‍മ്മാതാവിന്റെ കുപ്പായമണിയുന്നു

ധോണി സിനിമാ നിര്‍മ്മാണ രംഗത്ത് ചുവടുറപ്പിക്കാനൊരുങ്ങുന്നു. തമിഴില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നയന്‍താര നായിക കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് വിവരം. ഡോക്യുമെന്ററിയും വെബ് സിരീസുകളും നിര്‍മ്മിച്ചിട്ടുള്ള ധോണി ഇതാദ്യമായാണ് സിനിമ നിര്‍മ്മിക്കാനൊരുങ്ങുന്നത്. ഐ.പി.എല്‍ അവസാനിച്ച ശേഷമാണ് പ്രഖ്യാപനമുണ്ടാവുക.

തമിഴിലെ പ്രശസ്ത സംവിധായകനാണ് ചിത്രം ഒരുക്കുന്നതെന്നാണ് വിവരം. ധോണിയുടെ ജീവിതകഥ പറയുന്ന എം.എസ്. ധോണി ദ് അണ്‍ടോള്‍ഡ് സ്റ്റോറി ബോക്‌സോഫീസില്‍ വന്‍ വിജയം നേടിയിരുന്നു. ധോണി നിര്‍മ്മിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തു വരും. അതേസമയം വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത കാതു വാക്കുല രണ്ടു കാതല്‍ ആണ് നയന്‍താര നായികയായി അഭിനയിച്ച് അവസാനം റിലീസ് ചെയ്ത ചിത്രം.