വൈറ്റമിൻ എയുടെ അഭാവം; കുഞ്ഞുങ്ങളിൽ അന്ധത വരെ ഉണ്ടാകാൻ സാധ്യത

കുട്ടികൾക്ക് ആവശ്യമായ ഏറ്റവും പ്രാധാന്യം ഉള്ള വൈറ്റമിൻ ആണ് വൈറ്റമിൻ എ. വൈറ്റമിൻ എ യുടെ കുറവ് മൂലം അന്ധത വരെ ഉണ്ടാകാൻ സാധ്യതയുണ്ട്. കുട്ടികളിലെ ശരിയായ വളർച്ചയ്ക്കും കാഴ്ചയ്ക്കും രോഗപ്രതിരോധ ശേഷിയ്ക്കും വിറ്റാമിൻ എ സഹായിക്കും. വിറ്റാമിൻ എ നൽകുന്നതു വഴി കുട്ടികൾക്ക് വയറിളക്ക രോഗങ്ങൾ കുറയ്ക്കുവാനും കുട്ടികളിലെ രോഗപ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കുന്നു. കുട്ടികളിൽ കാഴ്ച മങ്ങൽ, നിശാന്ധത, അന്ധത കോർണിയയിലെ വരൾച്ച, തുടർച്ചയായ അണുബാധകൾ, തല വലിപ്പംകൂടുക തുടങ്ങിയവയാണ് വിറ്റാമിൻ എയുടെ കുറവ് മൂലമുള്ള രോഗലക്ഷണങ്ങൾ.

വിറ്റാമിൻ എ കുറവ് എങ്ങനെ തടയാമെന്ന് നോക്കാം

കുട്ടികളുടെ ആരോഗ്യത്തിന് അന്ധത തടയുന്നതിനായി 6 മാസം ഇടവേളയിൽ വിറ്റാമിൻ A നൽകുന്നത് ആവശ്യമാണ്

9 ഡോസ് വിറ്റാമിൻ A ഒമ്പതാം മാസം മുതൽ 5 വയസ് വരെയുള്ള കുട്ടികളിൽ നൽകാം.

ഒരു വയസിന് താഴെ പ്രായമുള്ള കുട്ടികളിൽ ഒരു ലക്ഷം യൂണിറ്റ്, ഒരു വയസിന് മുകളിൽ പ്രായമുള്ള കുട്ടികളിൽ 2 ലക്ഷം യൂണിറ്റും വിറ്റാമിൻ A നൽകണം

വിറ്റാമിൻ A സിറപ്പ് രൂപത്തിലും ക്യാപ്‌സൂൾ രൂപത്തിലും ലഭ്യമാണ്