മുംബൈ: ഐ.പി.എല്ലില്‍ ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് 91 റണ്‍സിന്റെ ജയം. ആദ്യം ബാറ്റുചെയ്ത ചെന്നൈ ആറ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സെടുത്തു. ഡല്‍ഹി 117 റണ്‍സിന് ആള്‍ഔട്ടായി.
ഡെവോണ്‍ കോണ്‍വോയ്(87), റിതുരാജ് ഗെയ്ക്ക്വാദ് (41), ശിവം ദുബെ(32), ധോണി(21) എന്നിവരുടെ ബാറ്റിംഗാണ് ചെന്നൈക്ക് കരുത്തായത്. കോണ്‍വോയ്യും ഗെയ്ക്ക്വാദും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 11ഓവറില്‍ 110 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.
മറുപടിക്കിറങ്ങിയ ഡല്‍ഹിയെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ മൊയീന്‍ അലിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ഡ്വെയ്ന്‍ ബ്രാവോയും സിമര്‍ജീത് സിംഗും മുകേഷ് ചൗധരിയും ചേര്‍ന്നാണ് തകര്‍ത്തുകളഞ്ഞത്. മിച്ചല്‍ മാര്‍ഷ്(25), ക്യാപ്ടന്‍ റിഷഭ് പന്ത് (21),ശാര്‍ദ്ദൂല്‍ താക്കൂര്‍ (24) എന്നിവര്‍ മാത്രമാണ് ഡല്‍ഹി നിരയില്‍ രണ്ടക്കം കടന്നത്. മൊയീന്‍ അലി നാലോവറില്‍ 13 റണ്‍സ് മാത്രം വഴങ്ങിയാണ് മൂന്ന് വിക്കറ്റ് വീഴ്ത്തിയത്.

