ഐപിഎല്ലില്‍ ഇന്നലെ നടന്ന രണ്ടാമത്തെ മത്സരത്തില്‍ ലക്‌നൗ സൂപ്പര്‍ ജയിന്റ്സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 75 റണ്‍സിന്റെ തോല്‍വി.
ആദ്യം ബാറ്റ് ചെയ്ത ലക്‌നൗ 20 ഓവറില്‍ 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് നേടി. മറുപടിക്കിറങ്ങിയ കൊല്‍ക്കത്ത 14.3 ഓവറില്‍ 101 ണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നുു. 3 ഓവറില്‍ 1 മെയ്ഡനുള്‍പ്പെടെ 19 റണ്‍സ് നല്‍കി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ലക്‌നൗ പേസര്‍ ആവേശ് ഖാനാണ് കൊല്‍ക്കത്തയുടെ ബാറ്റിംഗ് നിരയെ കടപുഴക്കാന്‍ നേതൃത്വം നല്‍കിയത്. ജാസണ്‍ ഹോള്‍ഡറും മൂന്ന് വിക്കറ്റ് വീഴ്ത്തി. മൊഹ്സിന്‍ ഖാന്‍ 3 ഓവറില്‍ 1 മെയ്ഡനുള്‍പ്പെടെ 6 റണ്‍സ് മാത്രം നല്‍കി 1 വിക്കറ്റ് വീഴ്ത്തി. 19 പന്തില്‍ 5 സിക്‌സും 3 ഫോറും ഉള്‍പ്പെടെ 45 റണ്‍സെടുത്ത ആന്ദ്രേ റസ്സലാണ് കൊല്‍ക്കത്തയെ വലിയ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. സുനില്‍ നരെയ്ന്‍ (22), ആരോണ്‍ ഫിഞ്ച് (14) എന്നിവരാണ് റസ്സലിനെക്കൂടാതെ കൊല്‍ക്കത്ത ബാറ്റര്‍മാരില്‍ രണ്ടക്കം കണ്ടത്.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ലക്‌നൗവിനെ ക്വിന്റണ്‍ ഡി കോക്കും (29 പന്തില്‍ 50), ദീപക്ക് ഹൂഡയുമാണ് (27 പന്തില്‍ 41) മെച്ചപ്പെട്ട സ്‌കോറിലെത്തിക്കാന്‍ പ്രധാന പങ്കുവഹിച്ചത്. മാര്‍കസ് സ്റ്റോയിനിസ് (14 പന്തില്‍ 28), ജാസണ്‍ ഹോള്‍ഡര്‍ (4 പന്തില്‍ 13 ) എന്നിവര്‍ അവസാന ഓവറുകളില്‍ സ്‌കോറുയര്‍ത്തി. റസ്സല്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

