ന്യൂഡൽഹി: ഇന്ത്യൻ ശിക്ഷാ നിയമത്തിലെ രാജ്യദ്രോഹ നിയമത്തെ അനൂകൂലിച്ച് സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് കേന്ദ്ര സർക്കാർ. രാജ്യദ്രോഹ കുറ്റത്തിന്റെ സാധുത ശരിവച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി പുനഃപരിധോധിക്കേണ്ടതില്ലെന്നാണ് കേന്ദ്രം കോടതിയെ അറിയിച്ചത്.
രാജ്യദ്രോഹ നിയമത്തിനെതിരായ ഹർജികൾ തള്ളണമെന്നും കേന്ദ്ര സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ നിയമം ഒഴിവാക്കേണ്ടെന്നും കേന്ദ്രം പറയുന്നു.
കേദാർനാഥ് കേസിൽ രാജ്യദ്രോഹത്തിന്റെ നിയമസാധുത കോടതി മുൻപ് പരിഗണിച്ചതാണ്. അതിനാൽ വീണ്ടും മൂന്നംഗ ബെഞ്ച് ഇത് പരിശോധിക്കേണ്ട സാഹചര്യമില്ലെന്നും കേന്ദ്രം സത്യവാങ്മൂലത്തിൽ വിശദമാക്കുന്നുണ്ട്. അതേസമയം,സുപ്രീം കോടതി വിശാല ബഞ്ച് ചൊവ്വാഴ്ച കേസിൽ വാദം കേൾക്കും.

