ഇറാനിയന്‍ രചയിതാവും സംവിധായകനുമായ മജീദ് മജീദിയുടെ ഓസ്കാര്‍ നോമിനേഷന് ലഭിച്ച വിശ്വപ്രസിദ്ധമായ ചിത്രം ‘ചില്‍ഡ്രന്‍ ഓഫ് ഹെവന്‍’ ‘അക്കാ കുരുവി’ എന്ന പേരില്‍ പുനരാവിഷ്ക്കാരം ചെയ്ത് പ്രശംസ നേടിയിരിക്കുകയാണ് തമിഴ് സംവിധായകന് സാമി. അക്കാ കുരുവിയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബാല താരങ്ങളായ പതിനൊന്ന് വയസ്സുകാരന് മാഹിനും, ഏഴു വയസ്സുകാരി ഡാവിയായും മലയാളികള്‍. ഇവര്‍ സഹോദരനും സഹോദരിയുമായി അഭിനയിക്കുന്നു. ഇരുന്നോറോളം പേരെ ഒഡീഷന് നടത്തിയതില്‍ നിന്നുമാണ് ഇരുവരെയും തിരഞ്ഞെടുത്തത്.
ഇവരുടെ മാതാ പിതാക്കളായി പ്രശസ്ത ക്ലാസ്സിക്കല്‍ നര്‍ത്തകി താരാ ജഗദാമ്ബയും സെന്തില്‍ കുമാറും അഭിനയിക്കുന്നു. യുവ നായകന്, ‘പരിയേറും പെരുമാള്‍ ‘ ഫെയിം കതിര് , തെന്നിന്ത്യന്‍ നായിക താരം വര്‍ഷാ ബൊല്ലമ്മ എന്നിവര്‍ അതിഥി വേഷത്തില്‍ എത്തുന്നു എന്നതും ചിത്രത്തിന്റെ സവിശേഷതയാണ്.
രണ്ട് ഷൂസിനെ കേന്ദ്രീകരിച്ചുള്ള പ്രമേയത്തിന്റെ ദൃഷ്യാവിഷ്ക്കാരമായ ‘ ചില്‍ഡ്രന്‍ ഓഫ് ഹെവന്‍ ‘ അന്തര്‍ ദേശീയ തലത്തില്‍ ശ്രദ്ധ നേടിയ സിനിമയായിരുന്നു എന്നതു കൊണ്ട് തന്നെ ഇതിനെ തമിഴില്‍ പുനരാവിഷ്ക്കരിക്കുക എന്നത് കടുത്ത വെല്ലുവിളി ആയിരുന്നുവെന്ന് സാമി പറയുന്നു. ഇതിന് സംഗീത സംവിധാനം നിര്‍വഹിക്കാന്‍ ഇളയരാജയെ സമീപിച്ചപ്പോള്‍, ‘ ആദ്യം സിനിമ ഷൂട്ട് ചെയ്തു വരൂ. അതിനു ശേഷം നോക്കാം ‘ എന്നായിരുന്നുവത്രെ ഇളയരാജയുടെ മറുപടി. കാരണം അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട സിനിമയാണ് ‘ ചില്‍ഡ്രന്‍ ഓഫ് ഹെവന്‍ ‘. അതിനോട് എത്ര മാത്രം നീതി പുലര്‍ത്താന്‍ സാമിക്ക് കഴിയും എന്ന സംശയം അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാല്‍, പടത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ് എഡിറ്റ് ചെയ്ത് കാണിച്ചപ്പോള്‍ പൂര്‍ണ സംതൃപ്തനായ രാജ മൂന്ന് പാട്ടുകളും എഴുതി കൊടുത്ത് അതും ഷൂട്ട് ചെയ്തു ചേര്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവത്രെ. മധുരൈ മുത്തു മൂവീസും, കനവ് തൊഴില്‍ ശാലയും സംയുക്തമായി നിര്‍മ്മിച്ച ‘ അക്കാ കുരുവി മെയ് മൂന്നാം വാരം കേരളത്തില്‍ റീലീസ് ചെയ്യും.

